സഊദിയിൽ വൻ മയക്കു മരുന്ന് വേട്ട: 73 പേർ അറസ്റ്റിൽ

0
2146

റിയാദ്: സഊദിയിൽ വൻ മയക്കു മരുന്ന് വേട്ട. 73 പേർ പിടിയിൽ. സഊദിയുടെ വിവിധ മേഖലകളിലേക്ക് വൻ തോതിൽ മയക്കു മരുന്ന് കടത്താനുള്ള ശ്രമങ്ങൾ അതിർത്തി പട്രോളിങ് സേന പരാജയപ്പെടുത്തി.

20 സൗദി പൗരന്മാർ, 26 എത്യോപ്യക്കാർ, 23 യെമനികൾ, രണ്ട് പാക്കിസ്ഥാനികൾ, ഒരു സുഡാനി, ഒരു എറിട്രിയൻ പൗരൻ എന്നിവരാണ് പിടിയിലായത്

682 കിലോഗ്രാം ഹാഷിഷും 62.3 ടൺ ഖാട്ടും 194,300 ഗുളികകളും കടത്താനുള്ള ശ്രമമാണ് ജിസാൻ, നജ്‌റാൻ, അസിർ, തബൂക്ക് മേഖലകളിലെ ലാൻഡ് പട്രോളിങ് ടീം പരജയ പെടുത്തിയതെന്ന് സംഘ തലവൻ ജനറൽ ഡയറക്‌ടറേറ്റ് വക്താവ് മിസ്ഫിർ അൽ ഖാരിനി പറഞ്ഞു.

പിടികൂടിയ ലഹരി മരുന്ന് അധികൃതർക്ക് കൈമാറിയതായും കസ്റ്റഡിയിലെടുത്തവർക്കെതിരെ നിയമനടപടി സ്വീകരിച്ചതായും അദ്ദേഹം കൂട്ടിച്ചേർത്തു.