ഡ്യൂട്ടി സമയത്ത് ഇരിക്കാൻ അനുവദിക്കാതെ വിദേശ മാനേജർ, പരാതിയുമായി സഊദി യുവതി

0
5709

റിയാദ്: ഡ്യൂട്ടി സമയത്ത് ഇരിക്കാൻ അനുവദിക്കുന്നില്ലെന്ന പരാതിയുമായി സഊദി യുവതി. റിയാദ് നഗരത്തിലെ പ്രശസ്തമായ ഷോപ്പിംഗ് മാളിൽ പ്രവര്‍ത്തിക്കുന്ന റെസ്റ്റോറന്റില്‍ ജോലി ചെയ്യുന്ന യുവതിയാണ് പരാതിയുമായി രംഗത്തെത്തിയത്.

വാർത്തകൾ നേരിട്ട് ഉടൻ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

ഉപയോക്താക്കള്‍ ഉണ്ടെങ്കിലും ഇല്ലെങ്കിലും ഡ്യൂട്ടി സമയമായ എട്ടു മണിക്കൂറിനിടെ ഇരിക്കാന്‍ പാടില്ലെന്നാണ് വിദേശ മാനേജറുടെ നിര്‍ദേശമെന്ന് യുവതി പരാതിപ്പെട്ടു. താൻ ഇരിക്കുന്നത് ഒഴിവാക്കാൻ കസേര വരെ മാനേജർ നീക്കം ചെയ്തതായും യുവതി പരാതിപ്പെടുന്നു.

അതേസമയം, റെസ്റ്റോറന്റിലെ മറ്റു ജീവനക്കാരെ ഇരിക്കാൻ അനുവദിക്കുന്നുണ്ടെന്നും യുവതി വ്യക്തമാക്കുന്നുണ്ട്. എട്ടു മണിക്കൂര്‍ നീളുന്ന ജോലി സമയത്ത് താന്‍ ഇരിക്കുന്നത് തടയാന്‍ മാനേജര്‍ കസേര നീക്കം ചെയ്തതായും യുവതി ഉപയോക്താക്കളില്‍ ഒരാളോട് രഹസ്യമായി വെളിപ്പെടുത്തുന്നതിന്റെ ദൃശ്യങ്ങള്‍ അടങ്ങിയ വീഡിയോ സാമൂഹികമാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്.

അതേ സമയം, സംഭവം സഊദി മാനവ വിഭവശേഷി മന്ത്രാലയത്തിന്റെ ശ്രദ്ധയിൽ പെട്ടതോടെ വിഷയത്തിൽ മന്ത്രാലയം ഇടപെട്ടിട്ടുണ്ട്. മന്ത്രാലയം ആവശ്യമായ നിയമ നടപടികൾ സ്വീകരിക്കുകയും അതോടൊപ്പം ജിവനക്കാർക്ക് അനുയോജ്യമായ തൊഴിൽ സാഹചര്യം ഒരുക്കണമെന്ന് സ്ഥാപനത്തെ നിർബന്ധിക്കുകയും ചെയ്തിട്ടുണ്ട്.