ജിദ്ദ: രണ്ട് വിശുദ്ധ മസ്ജിദുകളുടെ സംരക്ഷകനായ സൽമാൻ രാജാവിന് ജിദ്ദയിലെ കിംഗ് ഫൈസൽ സ്പെഷ്യലിസ്റ്റ് ഹോസ്പിറ്റലിൽ കൊളോണോസ്കോപ്പി നടപടിക്രമങ്ങൾക്ക് വിധേയനാക്കി. പരിശോധന ഫലങ്ങൾ തൃപ്തികരമാണെന്ന് റോയൽ കോർട്ടിനെ ഉദ്ധരിച്ച് സഊദി പ്രസ് ഏജൻസി ഞായറാഴ്ച നടത്തിയ പ്രസ്താവനയിൽ പറഞ്ഞു.
“കുറച്ച് സമയം വിശ്രമിക്കാൻ രാജാവ് ആശുപത്രിയിൽ കഴിയണമെന്ന് ഡോക്ടർമാർ തീരുമാനിച്ചുവെന്ന് ” റോയൽ കോർട്ട് പ്രസ്താവനയിൽ പറയുന്നു.
ശനിയാഴ്ചയാണ് രണ്ട് വിശുദ്ധ മസ്ജിദുകളുടെ സംരക്ഷകനായ സൽമാൻ രാജാവിനെ മെഡിക്കൽ ചെക്കപ്പിനായി ജിദ്ദയിലെ കിംഗ് ഫൈസൽ സ്പെഷ്യലിസ്റ്റ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.