റിയാദ്: സഊദി ഓഹരി വിപണിയിൽ ലിസ്റ്റ് ചെയ്തതിന് ശേഷമുള്ള ഏറ്റവും ഉയർന്ന വിലയിൽ അരാംകോ ഷെയറുകൾ. ഇത് വരെയുള്ളതിൽ ഉയർന്ന വിലയായ 46.10 റിയാലിലാണ് ഒടുവിൽ വിപണനം നടക്കുന്നത്.
അടുത്ത ജൂണിൽ നോർത്ത് വെസ്റ്റ് യൂറോപ്പിലേക്കുള്ള അറബ് ലൈറ്റ് ക്രൂഡിന്റെ ഒഎസ്പി ബാരലിന് 2.10 ഡോളറായി അരാംകൊ നിശ്ചയിച്ചിരുന്നു.
വാർത്തകൾ നേരിട്ട് ഉടൻ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക
ഞായറാഴ്ചയാണ് അരാംകോയുടെ ഓഹരി സഊദി വിപണിയിൽ ലിസ്റ്റ് ചെയ്തതിന് ശേഷമുള്ള ഏറ്റവും ഉയർന്ന വിലയായ 46.10 റിയാൽ രേഖപ്പെടുത്തിയത്. അരാംകോയുടെ ഓഹരി ഏകദേശം 3 ശതമാനം വർധിച്ചു. ഏകദേശം 7 ദശലക്ഷം ഓഹരികളിലാണ് ഇടപാടുകൾ നടക്കുന്നത്.
അരാംകോയുടെ ഓഹരികൾ ഉയർന്നതോടെ കമ്പനിയുടെ വിപണി മൂല്യം ഏകദേശം 8.96 ട്രില്യൺ റിയായിലെത്തി. ഇത് 2.39 ട്രില്യൺ ഡോളറിന് തുല്യമാണ്.
ഇന്റർകോണ്ടിനെന്റൽ എക്‌സ്‌ചേഞ്ചിലെ (ICE) ബ്രെന്റിന്റെ വിലയേക്കാൾ കൂടുതലായി, നോർത്ത് വെസ്റ്റ് യൂറോപ്പിലെ ജൂണിലെ അറബ് ലൈറ്റ് ക്രൂഡ് ഒഫീഷ്യൽ സെല്ലിംഗ് വില (OSP) ബാരലിന് 2.10 ഡോളറായി അരാംകോ നിശ്ചയിച്ചിട്ടുണ്ട്.
അരാംകോയുടെ നാല് ശതമാനം ഓഹരികൾ പബ്ലിക് ഇൻവെസ്റ്റ്‌മെന്റ് ഫണ്ടിലേക്ക് (പിഐഎഫ്) കൈമാറുമെന്ന് കിരീടാവകാശി മുഹമ്മദ് ബിൻ സൽമാൻ രാജകുമാരൻ നേരത്തെ പ്രഖ്യാപിച്ചിരുന്നു.
അരാംകൊ വിപണി മൂല്യം ഉത്തന്നത്, ലോകത്തെ ഏറ്റവും മൂല്യമുള്ള കമ്പനിയായ ആപ്പിളിനെ കടത്തി വെട്ടാൻ ഒരുങ്ങുന്നതായി കഴിഞ്ഞ ദിവസം റിപ്പോർട്ടുകൾ ഉണ്ടായിരുന്നു.
ലോകത്തെ ഏറ്റവും വലിയ കമ്പനിയെന്ന സ്ഥാനം ആപ്പിളിൽ നിന്ന് തട്ടിയെടുക്കാൻ ഒരുങ്ങി സഊദി അരാംകോ