റിയാദ്: സഊദി അറേബ്യയില്‍ ഈദുല്‍ ഫിത്വര്‍ നിസ്‌കാരസമയം പ്രഖ്യാപിച്ചു. മതകാര്യമന്ത്രി ഡോ: അബ്ദുല്ലത്തീഫ് ആലു ശൈഖ് ആണ് സമയം അറിയിച്ചത്. സൂര്യോദയത്തിന് ശേഷം 15 മിനുട്ട് കഴിഞ്ഞാണെന്ന് ഈദുല്‍ ഫിത്വര്‍ നിസ്കാരം നടക്കുക.
വാർത്തകൾ നേരിട്ട് ഉടൻ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക
നിസ്‌കാരത്തിന് എല്ലാ പള്ളികളും ഈദുഗാഹുകളും സജ്ജീകരിക്കണമെന്ന് എല്ലാ മന്ത്രാലയ ശാഖകളോടും അദ്ദേഹം ആവശ്യപ്പെട്ടു.
ഈ വർഷം റമളാൻ 30 ദിവസം ഉണ്ടായിരിക്കും എന്നാണ് ഗോളശാസ്ത്ര നിരീക്ഷണം. അത് പ്രകാരം സഊദിയിൽ ഈ വർഷം ചെറിയ പെരുന്നാൾ മെയ് 2 തിങ്കളാഴ്ചയാകുമെന്നാണു നിരീക്ഷകർ വിലയിരുത്തുന്നത്.




