ദുരിതമനുഭവിക്കുന്നവർക്ക് ആശ്വാസമായി ഇന്ത്യൻ കോൺസുലേറ്റ് ഓപ്പൺ ഹൗസ് സംഘടിപ്പിക്കുന്നു

0
3463

ജിദ്ദ: വിവിധ രീതികളിലുള്ള പ്രശ്നങ്ങൾ നേരിടുന്ന ഇന്ത്യക്കാർക്ക് ആശ്വാസമായി ജിദ്ദ ഇന്ത്യൻ കോൺസുലേറ്റ് ഓപ്പൺ ഹൗസ് സംഘടിപ്പിക്കുന്നു. ഈ വരുന്ന ഏപ്രിൽ 21 ന് വ്യാഴാഴ്ചയായിരിക്കും ജിദ്ദ ഇന്ത്യൻ കൊൺസുലേറ്റിൽ വെച്ച് ഓപ്പൺ ഹൗസ് സംഘടിപ്പിക്കുക.

വാർത്തകൾ നേരിട്ട് ഉടൻ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

വൈകുന്നേരം 4 മുതൽ 6 മണി വരെ നടക്കുന്ന ഓപ്പൺ ഹൗസിൽ മുൻ കൂട്ടി അനുമതി ഇല്ലാതെത്തന്നെ വിവിധ പ്രശ്നങ്ങളിൽ പെട്ട് ഉഴലുന്നവർക്ക് പ്രശ്ന പരിഹാരം തേടി പങ്കെടുക്കാൻ സാധിക്കും.

ഹുറൂബ്, എക്സിറ്റ്, ഇഖാമ, ശമ്പളം, സാലറി, ജോലി സ്ഥലത്ത് അനുഭബപ്പെടുന്ന പ്രയാസങ്ങൾ തുടങ്ങി പ്രവാസികൾ അനുഭവിക്കുന്ന വിവിധ പ്രശ്നങ്ങൾ കോൺസുലേറ്റ് അധികൃതർക്ക് മുമ്പായി അവതരിപ്പിക്കാൻ ഓപ്പൺ ഹൗസിൽ അവസരമുണ്ടാകും. കോൺസുൽ ജനറൽ ഷാഹിദ് ആലമിന്റെ നേതൃത്വത്തിലുള്ള കോൺസുലേറ്റ് സംഘം ഇവിടെ ഉണ്ടാകും.

സാധ്യമാകുന്ന തരത്തിൽ പ്രശ്നങ്ങൾ പരിഹരിക്കാനുള്ള ശ്രമങ്ങൾ കോൺസുലേറ്റ് അധികൃതരുടെ ഭാഗത്ത് നിന്ന് ഉണ്ടാകുമെന്നതിനാൽ പ്രശ്നങ്ങൾ അനുഭവപ്പെടുന്നവർക്ക് ഓപ്പൺ ഹൗസ് വലിയ ഉപകാരമാകും എന്നാണ് വിലയിരുത്തൽ.