സന്ദർശക വിസ പുതുക്കാൻ കഴിയാത്ത പ്രശ്നം: പരിഹാരം നിർദേശിച്ച് ജവാസാത്

0
6434

റിയാദ്: “അബ്ഷിർ” പ്ലാറ്റ്‌ഫോം വഴി മൾട്ടിപ്പിൾ ഫാമിലി വിസിറ്റ് വിസ നീട്ടുന്നതിൽ ഉടലെടുത്ത പ്രശ്നത്തിൽ ജവാസാത് പ്രതികരിച്ചു. ഇത്തരം പ്രശ്‌നമുള്ളവർ അവരുടെ പ്രശ്‌നം പരിഹരിക്കുന്നതിന് “തവാസുൽ” സേവനം ഉപയോഗിക്കണമെന്ന് ജനറൽ ഡയറക്ടറേറ്റ് ഓഫ് പാസ്‌പോർട്ട് അഭ്യർത്ഥിച്ചു.

വാർത്തകൾ നേരിട്ട് ഉടൻ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

“അബ്ഷിർ” പ്ലാറ്റ്‌ഫോമിലൂടെ നടപടിക്രമങ്ങൾ പൂർത്തിയാക്കി ശ്രമം നടത്തിയിട്ടു വ്യക്തമായ കാരണമില്ലാതെ മൾട്ടി കുടുംബ സന്ദർശന വിസയുടെ കാലാവധി നീട്ടാൻ കഴിയാത്തതിനെക്കുറിച്ച് നിരവധി ഗുണഭോക്താക്കൾ പരാതിപ്പെട്ടിരുന്നു. ഇതേ തുടർന്നാണ് ജവാസാത് പ്രതികരണം.

ഗുണഭോക്താക്കൾ നേരിടുന്ന പ്രശ്നം കൃത്യമായി രേഖപ്പെടുത്തി “അബ്ഷർ ഇൻഡിവിജ്വൽ” പ്ലാറ്റ്‌ഫോമിൽ “തവാസുൽ” സേവനത്തിലൂടെ റിക്വസ്റ്റ് നൽകാനാണ് ജവാസാത് അറിയിച്ചിരിക്കുന്നത്.

സഊദി സന്ദർശക വിസ പുതുക്കാൻ കഴിയുന്നില്ല, പ്രതീക്ഷയോടെ അവധി ചിലവഴിക്കാനെത്തിയ കുടുംബങ്ങൾ പ്രതിസന്ധിയിൽ