ഉംറ വിസയിൽ എത്തുന്നവർക്ക് സഊദിയിൽ എവിടെ വേണമെങ്കിലും സഞ്ചരിക്കാം

0
3930

മക്ക: ഉംറ വിസയിൽ എത്തുന്നവർക്ക് സഊദിയിൽ എവിടെ വേണമെങ്കിലും സഞ്ചരിക്കാമെന്ന് വ്യക്തമാക്കി സഊദി ഹജ്ജ് ഉംറ മന്ത്രാലയം. വിസ സാധുതയുള്ള കാലയളവിൽ രാജ്യത്തിന് പുറത്ത് നിന്ന് വരുന്ന തീർത്ഥാടകർക്ക് രാജ്യത്തിന്റെ വിവിധ നഗരങ്ങൾക്കിടയിൽ സഞ്ചരിക്കാമെന്നാണ് മന്ത്രാലയം വ്യക്തമാക്കിയത്.

തീർഥാടകർക്ക് നഗരങ്ങൾക്കിടയിൽ സഞ്ചരിക്കാൻ അനുമതിയുണ്ടോ എന്ന എന്ന ചോദ്യത്തിനുള്ള മറുപടിയിലാണ് മന്ത്രാലയം ഇക്കാര്യം അറിയിച്ചത്. ഉംറ വിസയിൽ വരുന്നവരുടെ താമസ കാലയളവ് മുപ്പത് ദിവസം ആണെന്നും മന്ത്രാലയം സൂചിപ്പിച്ചു.

ഈ സമയങ്ങൾക്കിടയിൽ മക്ക അൽ മുകറമ, അൽ മദീന അൽ മുനവ്വറ എന്ന ങ്ങരങ്ങൾക്ക് പുറമെ രാജ്യത്തെ എല്ലാ നഗരങ്ങൾക്കുമിടയിലും തീർത്ഥാടകന് സഞ്ചരിക്കാൻ സ്വാതന്ത്ര്യമുണ്ടെന്ന് മന്ത്രാലയം പറഞ്ഞു.