റിയാദ്: സഊദിയിലെ റിയാദിൽ റോഡ് മുറിച്ചുകടക്കാന്‍ ശ്രമിക്കുന്നതിനിടെ മലപ്പുറം സ്വദേശി വാഹനമിടിച്ചു മരണപ്പെട്ടു. പെരിന്തല്‍മണ്ണ മണലായ ചന്ദനംപറമ്പ് അബ്ദുല്‍സലാം (44) ആണ് മരിച്ചത്. ഇന്ന് പുലര്‍ച്ചെ നാലു മണിക്ക് റിയാദിലെ ഇസ്തംബൂള്‍ റോഡിലാണ് സംഭവം.
വാർത്തകൾ നേരിട്ട് ഉടൻ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക
റിയാദ് സുലൈയില്‍ ജോലി ചെയ്ത് വരികയായിരുന്ന അബ്ദുൽസലാം
ഡ്യൂട്ടി കഴിഞ്ഞ് റൂമിലേക്ക് പോകാനായി റോഡ് മുറിച്ച് കടക്കാന്‍ ശ്രമിക്കുന്നതിനിടെയാണ് അപകടത്തിൽ പെട്ടത്. സംഭവസ്ഥലത്ത് വെച്ച് തന്നെ മരിച്ചു.
പാലക്കാട് വടക്കഞ്ചേരിയിലെ പരേതനായ കുഞ്ഞഹമ്മദിന്റെയും ആമിനയുടെയും മകനാണ്. ഭാര്യ: ഖമറുലൈല, മക്കള്‍: റിന്‍ഷ, മുഹമ്മദ് ഷാന്‍, മരുമകന്‍: മുഹ്‌സിന്‍ കുന്നത്ത്. ശുമൈസി മോര്‍ച്ചറിയിലുള്ള മൃതദേഹം റിയാദില്‍ ഖബറടക്കുന്നതിനുള്ള നടപടികൾ റിയാദ് കെ.എം.സി.സി സെന്‍ട്രല്‍ കമ്മിറ്റി വെല്‍ഫയര്‍ വിംഗ് പ്രവര്‍ത്തകരുടെ നേതൃത്വത്തിൽ നടന്നു വരികയാണ്. രംഗത്തുണ്ട്.




