റിയാദ്: ഫൈനൽ എക്‌സിറ്റിൽ നാട്ടിലേക്ക് പോകാനെത്തിയ മലയാളി റിയാദ് വിമാനത്താവളത്തിൽ ഹൃദയാഘാതം മൂലം. നിര്യാതനായി. കണ്ണൂര്‍ കൂത്തുപറമ്പ് സ്വദേശി ചമ്പാടന്‍ വിജയന്‍ (63) ആണ് വിമാനത്താവളത്തില്‍ വെച്ചുണ്ടായ ഹൃദയാഘാതത്തെ തുടര്‍ന്ന് മരിച്ചത്.
വാർത്തകൾ നേരിട്ട് ഉടൻ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക
അബഹയില്‍ നിന്ന് നാട്ടിലേക്ക് പോകാനായി റിയാദ് അന്താരാഷ്ട്ര വിമാനത്താവളത്തിലെത്തില്‍ എത്തിയ വേളയിലാണ് ഹൃദയാഘാതം ഉണ്ടായത്. റിയാദ് ഡൊമസ്റ്റിക് വിമാനത്താവളത്തില്‍ ഇറങ്ങി ഇന്റര്‍നാഷണല്‍ ടെര്‍മിനലിലേക്ക് പോകാനായി കയറിയ ബസില്‍ വെച്ചാണ് ഹൃദയാഘാതമുണ്ടായത്. ഉടന്‍ തന്നെ കിംഗ് അബ്ദുല്ല ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചിരുന്നു.
അസീര്‍ പ്രവിശ്യയിലെ ബനീ ആമിറില്‍ 20 വര്‍ഷമായി ഇദ്ദേഹം ജോലി ചെയ്തുവരികയായിരുന്നു. കഴിഞ്ഞ ദിവസമാണ് സ്‌പോണ്‍സര്‍ ഫൈനല്‍ എക്‌സിറ്റ് അടിച്ചത്. അബഹ വിമാനത്താവളത്തില്‍ നിന്ന് റിയാദ് വഴിയായിരുന്നു ടിക്കറ്റെടുത്തത്.
റീജയാണ് ഭാര്യ. സ്‌നേഹ, സ്വാതി മക്കളാണ്. മൃതദേഹം നാട്ടിലെത്തിക്കുന്നതിന് ബന്ധുവായ രാജീവനെ സഹായിക്കാന്‍ അല്‍നമാസ്, റിയാദ് കെ.എം.സി.സി പ്രവര്‍ത്തകരായ നിസാം വയനാട്, സിദ്ദീഖ് തുവ്വൂര്‍ എന്നിവര്‍ രംഗത്തുണ്ട്.




