റിയാദ്: സിനിമ മേഖലയിൽ ഇന്ത്യയുമായി സഊദി പങ്കാളിത്തം ശക്തമാക്കാനായി നടപ്പാക്കാൻ ശ്രമം തുടങ്ങി. ഇതിന്റെ ഭാഗമായി സാംസ്കാരിക മന്ത്രി ബദർ ബിൻ അബ്ദുല്ല ബിൻ ഫർഹാൻ രാജകുമാരൻ ഷാരൂഖാൻ ഉൾപ്പെടെ ഇന്ത്യൻ സിനിമാ താര രാജാക്കളായി തിളങ്ങുന്ന പ്രമുഖരുമായി കൂടിക്കാഴ്ച നടത്തി. സൗഊദിയും ഇന്ത്യൻ സിനിമയും തമ്മിലുള്ള പങ്കാളിത്തത്തിനുള്ള അവസരങ്ങളെക്കുറിച്ചായായിരുന്നു മുഖ്യ ചർച്ച.
വാർത്തകൾ നേരിട്ട് ഉടൻ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക
ഇന്ത്യൻ സിനിമയിലെ മുഖ്യ താരങ്ങളായ ഷാരൂഖ് ഖാൻ, സൽമാൻ ഖാൻ, അക്ഷയ് കുമാർ, സൈഫ് അലി ഖാൻ എന്നീ അഭിനേതാക്കളുമായാണ് രാജകുമാരൻ ചാർച്ച നടത്തിയത്. കൂടിക്കാഴ്ചയുടെ ചിത്രങ്ങൾ ബദർ ബിൻ അബ്ദുള്ള രാജകുമാരൻ പ്രസിദ്ധീകരിച്ചു.
വളർന്നുവരുന്ന ഇന്ത്യൻ സിനിമാ സമൂഹത്തിലെ പ്രമുഖ അംഗങ്ങളെ കണ്ടതിൽ സന്തോഷം പ്രകടിപ്പിച്ച മന്ത്രി, ബോളിവുഡ് താരങ്ങളുമായി ഫലപ്രദമായ ചർച്ചകളിൽ പങ്കെടുത്തതായും, സഊദിയും ഇന്ത്യൻ സിനിമയും തമ്മിലുള്ള നിരവധി പങ്കാളിത്ത അവസരങ്ങൾ അവലോകനം ചെയ്തുവെന്നും തന്റെ ട്വിറ്റർ അക്കൗണ്ടിൽ രാജകുമാരൻ ചൂണ്ടിക്കാട്ടി.








