ജിദ്ദ: തളിപ്പറമ്പ് സി.എച്ച് സെന്റർ ജിദ്ദ ചാപ്റ്റർ റമദാൻ കാംപയിന് തുടക്കം കുറിച്ചു. പ്രസിഡണ്ട് അബ്ദുറഹ്മാൻ വായാട് അധ്യക്ഷത വഹിച്ചു. കെഎംസിസി സഊദി നാഷണൽ കമ്മിറ്റി സെക്രട്ടറി ഉമ്മർ അരിപ്പാമ്പ്ര പരിപാടി ഉദ്ഘാടനം ചെയ്തു .
ഇതോടൊപ്പം പ്രവാസം മതിയാക്കി നാട്ടിലേക്കു പോകുന്ന പ്രമുഖ സാമൂഹ്യ- ജീവ കാരുണ്യ പ്രവർത്തകനായ എം.സി.എ.കാദറിന് യാത്രയായപ്പ് നൽകി. ഡോ. അബൂബക്കർ കടവത്തൂർ മൊമെന്റോ നൽകി.
കാംപയിനിന്റെ ഭാഗമായുള്ള ബ്രോഷർ പ്രകാശനം സിറാജ് കണ്ണവവും കവർ വിതരണം റഫീഖ് സിറ്റിയും നിർവഹിച്ചു. ഹൈദർ പുളിങ്ങോം, റസാഖ് ഇരിക്കൂർ, നൗഷാദ് ചപ്പാരപ്പടവ്, നഷ്രിഫ് മാഹി, ഫിറോസ് ചാലാട്, ബഷീർ നെടുവോട്, സാദിഖ് എസ്.പി, ഹാഷിർ കുറുവ, റഷീദ് ഇരിട്ടി, അഷ്റഫ് നെടുവോട്, റഷീദ് കൊട്ടാരത്തിൽ എന്നിവർ പ്രസംഗിച്ചു. ജനറൽ സെക്രട്ടറി മുനീർ കമ്പിൽ സ്വാഗതവും എം. സി. എ കാദർ നന്ദിയും പറഞ്ഞു.




