ദുബയിൽ ട്രയിലറിന് തീപിടിച്ച് പൂർണ്ണമായി കത്തി നശിച്ചു, ഡ്രൈവർ അദ്‌ഭുതകരമായി രക്ഷപെട്ടു (വീഡിയോ)

0
2760

തബൂക്: ഓടിക്കൊണ്ടിരിക്കെ തീപിടിച്ച് ട്രെയിലർ പൂർണ്ണമായും കത്തിനശിച്ചു. നിയോം സിറ്റിയിലെ ദുബയിൽ നിന്ന് ഏകദേശം 13 കിലോമീറ്റർ ഉള്ളിലാണ് അപകടം നടന്നത്. ശനിയാഴ്ച രാവിലെ പത്തരയോടെയാണ് സംഭവം.

വാർത്തകൾ നേരിട്ട് ഉടൻ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

ഓടിക്കൊണ്ടിരിക്കെ തീപിടിച്ച ട്രെയിലർ, ഡ്രൈവറുടെ മനസാന്നിധ്യം മൂലവും സമയോചിത ഇടപെടൽ മൂലവും വൻ ദുരന്തത്തിൽ നിന്നും രക്ഷപെടാൻ സഹായിച്ചുവെന്ന് സംഭവത്തിനു ദൃസാക്ഷിയായ സഹൽ ഷാനവാസ്‌ കരുനാഗപ്പള്ളി മലയാളംപ്രസിനോട് പറഞ്ഞു.

അഫ്ഗാനി പൗരനായ താഹിർ ഓടിച്ചിരുന്ന ട്രെയിലർ ആണ് അപകടത്തിൽ പെട്ടത്. പുതുതായി നിർമാണം പുരോഗമിക്കുന്ന നിയോം സിറ്റിയിൽ ആണ് അപകടം. ദുബയിൽ നിന്നെത്തിയ രണ്ട് യൂണിറ്റ് ഫയർഫോഴ്‌സ് സംഘമാണ് തീ അണച്ചത്. അപ്പോഴേക്കും ട്രെയിലർ ഏറെക്കുറെ കത്തി നശിച്ചിരുന്നു.

വീഡിയോയും ചിത്രങ്ങളും 👇