വിദേശ രാജ്യങ്ങളിൽ നിന്ന് ഉംറ വിസ സ്വന്തമായി നേടാം, മൂന്ന് നടപടികൾ മന്ത്രാലയം പുറത്ത് വിട്ടു

0
2530

മക്ക: വിദേശ രാജ്യങ്ങളിൽ നിന്ന് വരുന്നവർക്ക് ഇലക്ട്രോണിക്സ് ആയി ഉംറ വിസ സ്വന്തമായി നേടാമെന്ന് ഹജ്ജ് ഉംറ മന്ത്രാലയം അറിയിച്ചു. മൂന്ന് നടപടികൾ മാത്രം പൂർത്തീകരിച്ച് ഇത്തരത്തിൽ രാജ്യത്തിന് പുറത്ത് നിന്ന് വരുന്ന തീർത്ഥാടകരിൽ വ്യക്തികൾക്കുള്ള ഉംറ വിസയും സേവനങ്ങളും ലഭ്യമാകുമെന്ന് മന്ത്രാലയം വ്യക്തമാക്കി. ഉംറ സേവനങ്ങൾക്കായി അംഗീകൃത ഇലക്ട്രോണിക് പ്ലാറ്റ്‌ഫോമുകൾ വഴി ഉംറ വിസ നേടാമെന്ന് ഹജ്ജ്, ഉംറ മന്ത്രാലയം അറിയിച്ചു.

വാർത്തകൾ നേരിട്ട് ഉടൻ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

മറ്റ് അധിക സേവനങ്ങളിൽ നിന്ന് വ്യത്യസ്തമായി സഊദി കമ്പനികൾ നൽകുന്ന താമസം, ഗതാഗതം, ഫീൽഡ് സേവനങ്ങൾ എന്നിവ ഉൾപ്പെടെ അംഗീകൃത പ്ലാറ്റ്‌ഫോമുകളിൽ പ്രവേശിക്കുന്നത് മുതൽ ഉംറ പ്രോഗ്രാം രൂപകൽപന ചെയ്യുന്ന 3 ഘട്ടങ്ങൾ ഈ നടപടിക്രമങ്ങളിൽ ഉൾപ്പെടുന്നുവെന്ന് മന്ത്രാലയം വിശദീകരിച്ചു.

വിദേശകാര്യ മന്ത്രാലയത്തിന്റെ വെബ്‌സൈറ്റിൽ വിസ അപേക്ഷാ ഫോം പൂരിപ്പിച്ച് തീർഥാടകരുടെ ഡാറ്റ രേഖപ്പെടുത്തുന്നത് ഉൾപ്പെടുന്നതടക്കമുള്ള കാര്യങ്ങളാണ് പൂർത്തീകരിക്കേണ്ടത്. ഡാറ്റ പൂർത്തിയാക്കിയ ശേഷം വിസ ഇലക്‌ട്രോണിക് രീതിയിലാണ് ലഭ്യമാകുക. അത് തീർത്ഥാടകന് പ്രിന്റ് എടുത്ത് ഉപയോഗിക്കാം.

ചുവടെയുള്ള ഘട്ടങ്ങൾ പിന്തുടർന്ന് നിങ്ങൾക്ക് ഉംറ വിസകൾ നൽകുന്നതിന് അപേക്ഷിക്കാം:

01: ഹജ്ജ്, ഉംറ മന്ത്രാലയം അംഗീകരിച്ച ഉംറ സേവന ദാതാക്കളുടെ പ്ലാറ്റ്‌ഫോമുകളിലൊന്നിൽ ലോഗിൻ ചെയ്യുക. അതിനായി ഈ ലിങ്കിൽ കയറുക. https://maqam.gds.haj.gov.sa/Home/OTAs

02: ഉംറ പ്രോഗ്രാം കാര്യങ്ങൾ തിരഞ്ഞെടുക്കുക

ശരിയായ താമസ സേവനങ്ങൾ, ഗതാഗത സേവനങ്ങൾ, ഫീൽഡ് സേവനങ്ങൾക്കായി ഉംറ കമ്പനി (തീർത്ഥാടകൻ രാജ്യത്തിലേക്കുള്ള വരവ് മുതൽ അവന്റെ / അവൾ പുറപ്പെടുന്നത് വരെ ഉത്തരവാദിത്തമുള്ള കമ്പനി), യെ തിരഞ്ഞെടുക്കുക, മറ്റു സേവനങ്ങൾ വേണമെങ്കിൽ അതും തിരഞ്ഞെടുക്കുക. എന്നിവയാണ് ഇ ഘട്ടത്തിൽ പൂർത്തീകരിക്കേണ്ടത്.

03: തീർത്ഥാടകരുടെ ഡാറ്റയുടെ രജിസ്ട്രേഷൻ പൂർത്തിയാക്കുക

ഉംറ നിർവഹിക്കുന്നവരുടെ ഡാറ്റ രജിസ്റ്റർ ചെയ്യുകയും ആവശ്യമായ അറ്റാച്ച്‌മെന്റുകൾ അപ്‌ലോഡ് ചെയ്യുകയും ചെയ്യുക, ഇലക്ട്രോണിക് പേയ്മെന്റ് ഡാറ്റ നൽകുക എന്നിവ ഈ ഘട്ടത്തിൽ പൂർത്തീകരിക്കാം.

04: വിസ അപേക്ഷ സമർപ്പിക്കുക

വിദേശകാര്യ മന്ത്രാലയത്തിന്റെ (MOFA) വെബ്സൈറ്റിൽ ലോഗിൻ ചെയ്തുകൊണ്ടാണ് ആവശ്യമായ ഡാറ്റയുടെ റെക്കോർഡിംഗ് പൂർത്തിയാക്കുക. ഉംറ നിർവഹിക്കുന്നയാൾക്ക് അത് നേരിട്ട് പ്രിന്റ് എടുക്കാൻ കഴിയുന്ന തരത്തിൽ വിസ ഇലക്ട്രോണിക് ആയി ലഭ്യമാകും.