സൽമാൻ രാജാവ് ജിദ്ദയിൽ, മക്ക ഗവർണർ സ്വീകരിച്ചു (വീഡിയോ)

0
2441

ജിദ്ദ: ഭരണാധികാരി സൽമാൻ ബിൻ അബ്ദുൽ അസീസ് അൽ സഊദ് രാജാവ് റിയാദിൽ നിന്ന് ജിദ്ദയിൽ എത്തി. വ്യാഴാഴ്ച വൈകുന്നേരം ജിദ്ദ ഇന്റർനാഷണൽ എയർപോർട്ടിൽ എത്തിയ രാജാവിനെ മക്ക ഗവർണറും രണ്ട് വിശുദ്ധ മസ്ജിദുകളുടെ രാജാവിന്റെ ഉപദേശകനുമായ ഖാലിദ് അൽ ഫൈസൽ ബിൻ അബ്ദുൽ അസീസ് രാജകുമാരൻ സ്വീകരിച്ചു. വിശുദ്ധ റമദാൻ ചിലവഴിക്കാനാണ് രാജാവ് ജിദ്ദയിൽ എത്തിയത്.

വാർത്തകൾ നേരിട്ട് ഉടൻ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

ഖാലിദ് ബിൻ ഫഹദ് ബിൻ ഖാലിദ് രാജകുമാരൻ, മൻസൂർ ബിൻ സഊദ് ബിൻ അബ്ദുൽ അസീസ് രാജകുമാരൻ, ഖാലിദ് ബിൻ സഅദ് ബിൻ ഫഹദ് രാജകുമാരൻ, സത്താം ബിൻ സൗദ് ബിൻ അബ്ദുൽ അസീസ് രാജകുമാരൻ എന്നിവരും രാജാവിനെ അനുഗമിക്കുന്നുണ്ട്.

കൂടാതെ, റോയൽ കോർട്ട് ചീഫ് ഫഹദ് ബിൻ മുഹമ്മദ് അൽ ഇസ, റോയൽ പ്രോട്ടോക്കോൾ ചീഫ് ഖാലിദ് ബിൻ സാലിഹ് അൽ അബ്ബാദ്, രാജാവിന്റെ ഡെപ്യൂട്ടി സ്‌പെഷ്യൽ സെക്രട്ടറി, എക്‌സിക്യൂട്ടീവ് അഫയേഴ്‌സ് റോയൽ കോർട്ട് അസിസ്റ്റന്റ് ചീഫ് ഫഹദ് ബിൻ അബ്ദുല്ല എന്നിവരും അദ്ദേഹത്തോടൊപ്പം എത്തിയിരുന്നു.

റിയാദിൽ രാജാവിനെ യാത്രയാക്കാൻ കിംഗ് ഖാലിദ് ഇന്റർനാഷണൽ എയർപോർട്ടിൽ റിയാദ് റീജിയൻ ഗവർണർ ഫൈസൽ ബിൻ ബന്ദർ ബിൻ അബ്ദുൽ അസീസ് രാജകുമാരനും റിയാദ് റീജിയൻ ഡെപ്യൂട്ടി ഗവർണർ മുഹമ്മദ് ബിൻ അബ്ദുൾ റഹ്മാൻ ബിൻ അബ്ദുൽ അസീസ് രാജകുമാരനും എത്തിയിരുന്നു.