ഉപയോഗിച്ച എസി മുഖം മിനുക്കി പുതിയതാക്കി വിൽപ്പനക്ക്, റിയാദിൽ വിദേശിയെ അറസ്റ്റ് ചെയ്തു (വീഡിയോ)

0
3331

റിയാദ്: ഉപയോഗിച്ച എസി പുതിയതാണെന്ന തരത്തിൽ വിൽപ്പനക്ക് തയ്യാറാക്കിയത് അധികൃതർ പിടികൂടി. റിയാദിലാണ് പഴയ എസി മോടിക്കൂട്ടി പുതിയതാണെന്ന തരത്തിൽ വിൽപ്പനക്ക് വെച്ചത്. സംഭവത്തിൽ ഒരു വിദേശിയെ അറസ്റ്റ് ചെയ്യുകയും ചെയ്തിട്ടുണ്ട്. റിയാദ് മുൻസിപ്പാലിറ്റി നടത്തിയ സംയുക്ത പരിശോധനയിലാണ് ലംഘനം കണ്ടെത്തിയത്.

വാർത്തകൾ നേരിട്ട് ഉടൻ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

തൊഴിലാളികളുടെ കേന്ദ്രം റെയ്ഡ് ചെയ്യുകയും ഉപഭോക്താക്കളെ കബളിപ്പിക്കുന്നതിനായി മുഖം മിനുക്കി വിൽപ്പനയ്‌ക്ക് തയ്യാറാക്കിയ ഒരു കൂട്ടം എയർ കണ്ടീഷണറുകൾ പിടിച്ചെടുക്കുകയും ചെയ്തിട്ടുണ്ട്. സംഭവത്തിന്റെ വീഡിയോ അധികൃതർ പുറത്ത് വിട്ടു.

ഉപയോഗിച്ച ഇലക്ട്രോണിക് ഉപകരണങ്ങളും എയർകണ്ടീഷണറുകളും റീസൈക്കിൾ ചെയ്ത് പുതിയതായി വിൽക്കുക എന്ന ലക്ഷ്യത്തോടെ റിയാദിന്റെ മധ്യഭാഗത്ത് ക്രമരഹിതമായ ഒരു കേന്ദ്രം നിയമലംഘകർ ഉപയോഗിച്ചതായി റിയാദ് മുനിസിപ്പാലിറ്റി ചൂണ്ടിക്കാട്ടി.

നിയമലംഘകരെ അറസ്റ്റ് ചെയ്യുകയും അനധികൃത നടപടികൾക്കായി അനുമതി നൽകിയ കെട്ടിട ഉടമയ്‌ക്കെതിരെ നടപടികൾ കൈകൊള്ളാനുള്ള കാര്യങ്ങൾ ചെയ്തുവെന്നും അധികൃതർ അറിയിച്ചു.

വീഡിയോ 👇