ബാങ്ക് വിളി പരിശീലന അക്കാദമി സ്ഥാപിക്കാനൊരുങ്ങി ഇരു ഹറം കാര്യാലയം

0
1649

മക്ക: നിസ്കാരങ്ങൾക്ക് വിശ്വാസികളെ ക്ഷണിക്കുന്ന വിശുദ്ധ ബാങ്ക് വിളിക്കായി പരിശീലന അക്കാദമി സ്ഥാപിക്കാൻ പദ്ധതിയിട്ട് ഇരു ഹറം കാര്യാലയം. മക്ക ഹറം പള്ളിയുടെയും മദീന പ്രവാചക പള്ളിയുടെയും കാര്യങ്ങളുടെ മേധാവി ശൈഖ് അബ്ദുറഹ്മാൻ അൽ സുദൈസ് അക്കാദമി സ്ഥാപിക്കാനായി പഠനം നടത്താൻ നിർദേശം നൽകി.

വാർത്തകൾ നേരിട്ട് ഉടൻ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

പ്രവാചക ചര്യയും സുന്നത്തും, ചരിത്രപരമായ പൈതൃകവും കണക്കിലെടുത്ത് പൂർണ്ണ സുന്നത്തോടെ ബാങ്ക് വിളി പഠിപ്പിക്കുന്നതിന് ഈ നിർദ്ദേശം സഹായിക്കുമെന്ന് അൽ-സുദൈസ് സൂചിപ്പിച്ചു. രണ്ട് വിശുദ്ധ മസ്ജിദുകളിലെ പ്രാർത്ഥനയ്ക്കുള്ള ആഹ്വാനത്തിന്റെ ചരിത്രപരമായ പൈതൃകവുമായി ഇത് ബന്ധപ്പെട്ടിരിക്കുന്നുമുണ്ട്.

രണ്ട് വിശുദ്ധ മസ്ജിദുകളിലും അവരുടെ തീർഥാടകരുടെയും സംരക്ഷണം ഭരണകൂടം ഏറ്റെടുക്കുകയും മതപരമായ ആചാരങ്ങളിൽ വളരെ ശ്രദ്ധ ചെലുത്തുകയും ചെയ്യുന്നുവെന്ന് അദ്ദേഹം അടിവരയിട്ടു.