ബിനാമി ബിസിനസ് പരിശോധന: താമസ കേന്ദ്രത്തിലെ റെയ്ഡിൽ കണ്ടെത്തിയത് ലക്ഷക്കണക്കിന് വ്യാജ കണ്ണടകളും ലെൻസുകളും, ഒരാൾ അറസ്റ്റിൽ (വീഡിയോ)

0
3133

റിയാദ്: റെസിഡൻഷ്യൽ അപ്പാർട്ട്‌മെന്റിൽ നടത്തിയ റെയ്ഡിൽ അധികൃതർ കണ്ടെത്തിയത് ലക്ഷക്കണക്കിന് വ്യാജ കണ്ണടകളും ലെൻസുകളും. കിഴക്കൻ സഊദിയിലെ ഹുഫൂഫിലാണ് വാണിജ്യ മന്ത്രാലയ സൂപ്പർവൈസറി ടീമുകൾ നടത്തിയ പരിശോധനയിൽ 600,000 വ്യാജ കണ്ണടകളും ലെൻസുകളും പിടിച്ചെടുത്തത്.

വാർത്തകൾ നേരിട്ട് ഉടൻ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

ഉപഭോക്താക്കളുടെ ആരോഗ്യത്തെയും സുരക്ഷയെയും ബാധിക്കുന്നതും അനധികൃതവുമായ ഉൽപ്പന്നങ്ങളാണ് അപാർട്ട്മെൻറ്റിൽ കണ്ടെത്തിയത്. പ്രശസ്ത ബ്രാൻഡുകളുടെ വ്യാജ ഉൽപ്പന്നങ്ങളും വ്യാജ സ്റ്റിക്കറുകളും പ്രിന്റിംഗ് ടൂളുകളും അടക്കം വൻ സജ്ജീകരണവും ഇവിടെ ഒരുക്കിയിരുന്നു.

നിയമലംഘകരെ അറസ്റ്റ് ചെയ്ത് ബന്ധപ്പെട്ട അധികാരികൾക്ക് കൈമാറി. പ്രതിക്കെതിരെ നിയമനടപടികൾ പൂർത്തിയാക്കാൻ കെട്ടിട ഉടമയെയും അധികൃതർ വിളിച്ചു വരുത്തിയിട്ടുണ്ട്. റെയ്ഡിന്റെ വീഡിയോ മന്ത്രാലയം പങ്കു വെച്ചു.

മന്ത്രാലയം പ്രസിദ്ധീകരിച്ച വീഡിയോ👇