റിയാദ്: അന്താരാഷ്ട്ര കപ്പൽ പാതയായ ബാബ് അൽ മൻദബ് കടലിടുക്കിൽ എണ്ണക്കപ്പൽ തകർക്കാൻ ഹൂതി ശ്രമം തകർത്തതായി അറബ് സഖ്യ സേന അറിയിച്ചു. ബുധനാഴ്ച രണ്ട് സ്‌ഫോടകവസ്തുക്കൾ നിറച്ച ഹൂതി ബോട്ടുകൾ നശിപ്പിച്ചതായി അറബ് സഖ്യ സേനയെ ഉദ്ധരിച്ച് സഊദി പ്രസ് ഏജൻസി റിപ്പോർട്ട് ചെയ്തു.
വാർത്തകൾ നേരിട്ട് ഉടൻ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക
ബാബ് അൽ മൻദബ് കടലിടുക്ക് കടന്ന് പോകുന്ന എണ്ണക്കപ്പലുകൾക്ക് നേരെ ആക്രമണം നടത്താൻ മിലിഷ്യ ബോട്ടുകൾ പദ്ധതിയിട്ടിരുന്നതായി സഖ്യസേന അറിയിച്ചു. രണ്ട് ബോട്ടുകളും ലോഞ്ച് ചെയ്യാനുള്ള സജ്ജീകരണങ്ങളും ഹുദൈദ ഗവർണറേറ്റിൽ നിന്നാണ് തയ്യാറാക്കിയത്. ഊർജ സ്രോതസ്സുകൾ ലക്ഷ്യമിട്ട് യമനിലെ ഹൂതി മിലിഷ്യ ശത്രുതാപരമായ ആക്രമണം വർദ്ധിപ്പിക്കുകയാണെന്ന് സഖ്യം കൂട്ടിച്ചേർത്തു.
അതേസമയം, ബുധനാഴ്ച തുറമുഖ നഗരമായ ഏദനിലുണ്ടായ സ്ഫോടനത്തിൽ തെക്കൻ യെമനിലെ ഒരു മുതിർന്ന യെമൻ സൈനിക നേതാവ് കൊല്ലപ്പെട്ടതായി വൃത്തങ്ങൾ അറിയിച്ചു. സ്‌ഫോടനത്തിൽ അദ്ദേഹത്തിന്റെ നിരവധി അനുയായികളും കൊല്ലപ്പെടുകയും പരിക്കേൽക്കുകയും ചെയ്തതായി വൃത്തങ്ങൾ റോയിട്ടേഴ്‌സിനോട് പറഞ്ഞു.




