റിയാദ്: രാജ്യത്തിന്റെ വിവിധയിടങ്ങളിൽ ഇന്ന് വ്യത്യസ്ത നിലയിലുള്ള കാലാവസ്ഥ അനുഭവപ്പെടുമെന്ന് ദേശീയ കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു. പൊടിയും മൂടൽമഞ്ഞും ഉൾപ്പെടെയുള്ള കാലാവസ്ഥ അബഹ, അഹദ് റഫൈദ, അൽ നമസ്, ബൽഖർൻ, തനൂമ, ഖമീസ് മുഷൈത് എന്നിവിടങ്ങളെ ബാധിക്കുമെന്നും മുന്നറിയിപ്പുണ്ട്.
വാർത്തകൾ നേരിട്ട് ഉടൻ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക
അൽ-ബഹ മേഖലയിൽ മൂടൽമഞ്ഞ് തുടർന്ന് ദൂരക്കാഴ്ച്ച കുറയുന്ന അന്തരീക്ഷവും ബാധിക്കുമെന്ന് കേന്ദ്രം പ്രതീക്ഷിച്ചു. അൽബഹ, അൽഖുറ, അൽമന്ദഖ്, ബൽജുറാഷി, ബാനി ഹസ്സൻ എന്നിവിടങ്ങളെ ഈ അന്തരീക്ഷം ബാധിക്കും.
മദീന മേഖലയെ പൊടിക്കാറ്റ് ബാധിക്കുമെന്ന് കേന്ദ്രം പ്രതീക്ഷിക്കുന്നു. രാവിലെ ഒമ്പത് വരെ ഇത് തുടരും. ഹനാകിയ, മദീന, അൽ യതാമ എന്നിവിടങ്ങളിലും ബാധിക്കും. അൽ റായിസ്, ബദർ, യാൻബു എന്നിവിടങ്ങളിൽ രാവിലെ ഒമ്പത് മുതൽ വൈകുന്നേരം ഏഴ് വരെ സജീവമായ കാറ്റ് അടിച്ചു വീശും.
റിയാദിൽ രാവിലെ ഒമ്പത് മുതൽ വൈകുന്നേരം ഏഴ് വരെ പൊടിക്കാറ്റ് ഉയരുകയും ദൂരക്കാഴ്ച കുറയുകയും ചെയ്യും. ദവാദ്മി, അൽ ഖുവൈയ്യ, അഫീഫ് എന്നിവ ഈ അന്തരീക്ഷം ബാധിക്കും. മക്കയിലും രാവിലെ ഒമ്പത് മുതൽ വൈകുന്നേരം ഏഴ് വരെ പൊടിക്കാറ്റ് ഉയരും.
കിഴക്കൻ പ്രവിശ്യയിൽ വൈകുന്നേരം അഞ്ച് മണി വരെ നീണ്ടുനിൽക്കുന്ന പൊടിക്കാറ്റ് ഉണ്ടാകും. ഖഫ്ജി, ഖൈസുമിയ, ഹഫ്ർ അൽ-ബാത്വിൻ, ഒലയ വില്ലേജ് എന്നിവയെ ഈ അന്തരീക്ഷം ബാധിക്കും. വടക്കൻ അതിർത്തി പ്രദേശങ്ങളിൽ വൈകുന്നേരം ഏഴ് വരെ പൊടിക്കാറ്റ് തുടരുന്ന സാഹചര്യത്തിൽ, അന്തരീക്ഷത്തിൽ ദൂരകാഴ്ച്ച പരിധി കുറയും. അൽ ഉവൈഖില, ഹസ്മ് അൽ-ജലാമിദ്, റഫ്ഹ, തുറൈഫ്, അറാർ എന്നിവിടങ്ങളിൽ ഈ അന്തരീക്ഷം ബാധിക്കും.
അൽ-ജൗഫിലും രാവിലെ ഒമ്പത് മുതൽ വൈകുന്നേരം ഏഴ് വരെ പൊടിക്കാറ് അനുഭവപ്പെടുകയും കാഴ്ചയുടെ വ്യാപ്തി കുറയുകയും ചെയ്യും. അൽ-ഖുറയ്യത്ത്, ദൗമത് അൽ-ജൻദൽ, സകാക്ക, തബർജൽ എന്നിവ ഈ അന്തരീക്ഷം ബാധിക്കും.
തബൂക്കിൽ രാവിലെ ഒമ്പത് മുതൽ വൈകുന്നേരം ഏഴ് വരെ പൊടിക്കാറ്റ് ഉണ്ടാകും. തബൂക്കിനെയും തൈമയെയും ഈ അന്തരീക്ഷം ബാധിക്കും. അൽ വജ്ഹ്, ഉംലുജ്, ഹഖ്ൽ, ദുബ, നിയോം ശർമ്മ എന്നിവിടങ്ങളിലും കാറ്റ് ഉണ്ടാകും. അൽഖസിമിൽ രാവിലെ ഒമ്പത് മുതൽ വൈകുന്നേരം ഏഴ് വരെ പൊടിക്കാററ്റ് ഉയരും.




