റിയാദ്: വിദേശ ഹാജിമാർക്ക് കൂടുതൽ സഹായകരമായി ഹജ്ജ് വിമാനങ്ങളിൽ യാത്രക്കാരുടെ അതെ രാജ്യക്കാരെ എയർ ഹോസ്റ്റസുമാരായി നിയമിക്കാൻ ഒരുക്കങ്ങൾ നടക്കുന്നു. പ്രാദേശിക ഭാഷകൾ കൈകാര്യം ചെയ്യാൻ കഴിയുന്ന എയർ ഹോസ്റ്റസുമാരെ നിയമിക്കുന്നതോടൊപ്പം ഹാജിമാരുടെ അഭിരുചിക്കനുസരിച്ച ഭക്ഷണവും നൽകാനുള്ള ഒരുക്കമാണ് നടക്കുന്നത്. സഊദി ദേശീയ വിമാന കമ്പനിയായ സഊദി എയർലൈൻസ് നാവിഗേഷണൽ സൂപ്പർവൈസർ മുഹമ്മദ് അബ്ദുൾ വാഹദ് ആണ് ഇക്കാര്യം വെളിപ്പെടുത്തിയത്.
വാർത്തകൾ നേരിട്ട് ഉടൻ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക
വിമാനത്തിൽ യാത്ര ചെയ്യുന്ന ഹാജിമാരുടെ അതേ രാജ്യക്കാരായ കാബിൻ ക്രൂവിനെ ഉൾപ്പെടുത്താൻ എയർ സർവീസ് സെക്ടർ കഠിനമായി ശ്രമിക്കുന്നുണ്ടെന്നും ഇത് അതിഥികളുമായി ഇടപഴകുന്നത് എളുപ്പമാക്കുമെന്നും 24 വർഷം തീർഥാടകരുടെ സേവനത്തിലായി പരിചയമുള്ള മുഹമ്മദ് അബ്ദുൽ വാഹദ് പറഞ്ഞു.
സഊദി എയർലൈൻസ് 75 വർഷത്തിലേറെയായി ലോകമെമ്പാടുമുള്ള തീർഥാടകരെ എത്തിക്കുന്നതിനുള്ള സേവനവുമായി അതിന്റെ ജൈത്ര യാത്ര തുടരുകയാണ്. പതിറ്റാണ്ടുകളോളം ഈ മേഖലകളിൽ സേവനം ചെയ്യുന്ന വിമാന ക്യാപ്റ്റൻമാർ അടക്കം തങ്ങളുടെ മറക്കാനാകാത്ത അനുഭവങ്ങളും സേവനങ്ങളും പങ്കു വെച്ചു.




