ദമാമിൽ റെസ്റ്റോറന്റിൽ തീപിടുത്തം; കെട്ടിടം കത്തി നശിച്ചു

0
2962

ദമാം: കിഴക്കൻ സഊദിയിലെ ദമാമിൽ റെസ്റ്റോറന്റിൽ തീപിടുത്തത്തെ തുടർന്ന് കെട്ടിടം കത്തി നശിച്ചു. ഖത്വീഫിലെ സൈഹാത് സെന്ററിലെ ഒരു റസ്റ്റോറന്റിലുണ്ടായ തീപിടിത്തം നിയന്ത്രണ വിധേയമാക്കുന്നതിൽ വിജയം കണ്ടതായി സിവിൽ ഡിഫൻസ് അറിയിച്ചു. റെസ്റ്റോറന്റിലെ ഗ്യാസ് ചോർച്ചയെത്തുടർന്നാണ് തീപിടുത്തം ഉണ്ടായത്.

വാർത്തകൾ നേരിട്ട് ഉടൻ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

അപകടത്തിൽ റെസ്റ്റോറന്റ് പൂർണ്ണമായും കത്തിനശിച്ചു. പുറത്തുണ്ടായിരുന്ന വാഹനങ്ങൾക്കും കേടുപാടുകൾ പറ്റി. ഖത്തീഫ് സിവിലിയൻ കേന്ദ്രത്തിൽ റെസ്റ്റോറന്റിൽ ഗ്യാസ് ചോർച്ച അപകടത്തിന് തുടക്കമിട്ടുവെന്നും തീപിടുത്തത്തിൽ പരിക്കുകളൊന്നും ഉണ്ടായിരുന്നില്ലെന്നും സിവിൽ ഡിഫൻസ് അറിയിച്ചു.