റിയാദ്: സഊദിയിലെ ഡ്രൈവിംഗ് ലൈസൻസിലെ വ്യക്തികളുടെ ഫോട്ടോ മാറ്റുന്നതുമായി ബന്ധപ്പെട്ട് ട്രാഫിക് വിഭാഗം പ്രതികരിച്ചു. ദേശീയ ഐഡന്റിറ്റിയിൽ നിന്ന് വ്യത്യസ്തമായി ഡ്രൈവിങ് ലൈസൻസിൽ കാണുന്ന ഫോട്ടോ മാറ്റാനുള്ള സാധ്യതയെക്കുറിച്ചുള്ള ചോദ്യത്തിന് പ്രതികരിക്കുകയായിരുന്നു ജനറൽ ഡയറക്ടറേറ്റ് ഓഫ് ട്രാഫിക്.
വാർത്തകൾ നേരിട്ട് ഉടൻ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക
“ട്രാഫിക്” സിസ്റ്റം സിവിൽ സ്റ്റാറ്റസ് സിസ്റ്റവുമായി ബന്ധിപ്പിച്ചിട്ടുണ്ടെന്നും സിവിൽ സ്റ്റാറ്റസ് സിസ്റ്റം വഴി മാറ്റങ്ങൾ വരുത്തുമ്പോൾ അത് ഡ്രൈവിംഗ് ലൈസൻസിലും സ്വമേധയാ മാറുമെന്നും മുറൂർ വിശദീകരിച്ചു.
“അബ്ഷിർ” പ്ലാറ്റ്‌ഫോം വഴിയാണ് സിവിൽ സ്റ്റാറ്റസ് സിസ്റ്റം അപ്ഡേറ്റ് ചെയ്യേണ്ടത്. നേരത്തെ ഡ്രൈവിങ് ലൈസൻസ് പുതുക്കുന്നത് എങ്ങനെയാണെന്ന് അബ്ഷിർ വ്യക്തമാക്കിയിരുന്നു. സേവനങ്ങൾ എന്ന ഓപ്‌ഷനിൽ കയറിയാണ് ഡ്രൈവിംഗ് ലൈസൻസ് പുതുക്കാൻ തിരഞ്ഞെടുക്കേണ്ടത്.




