തവക്കൽന അപ്ഡേറ്റ് ചെയ്യൂ…. ഈ പ്രധാന ഗുണങ്ങൾ അനുഭവിക്കാം

0
3917

റിയാദ്: തവക്കൽന ആപ്ലിക്കേഷൻ അപ്ഡേറ്റ് ചെയ്യാൻ നിർദേശം. ആപുമായി ബന്ധപ്പെട്ട പ്രധാന പ്രശ്നം പരിഹരിക്കാനാണ് പുതിയ അപ്ഡേറ്റ്. അപ്ഡേറ്റ് ചെയ്യുന്നതോടെ ഫോണിന്റെ ബാറ്ററി ഉപയോഗം മെച്ചപ്പെടും.

വാർത്തകൾ നേരിട്ട് ഉടൻ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

ആപ്പിലെ പുതിയ സേവനങ്ങൾക്ക് പുറമെ ബാറ്ററിയുടെ കുറഞ്ഞ ഉപയോഗമാണ് പ്രധാനപ്പെട്ട ഗുണമായി തവക്കൽനാ അറിയിക്കുന്നത്. നേരത്തെ ഉണ്ടായിരുന്ന കൂടുതൽ ബാറ്ററി ഉപയോഗം ആപ്പിലെ പുതിയ പരിഷ്കരണത്തിൽ പരിഹരിച്ചിട്ടുണ്ട്. കൂടുതൽ സേവനങ്ങൾ കുറഞ്ഞ ബാറ്ററി ഉപയോഗം എന്ന തലക്കെട്ടിൽ ഇക്കാര്യം തവകൽന ട്വിറ്ററിൽ പങ്ക് വെച്ചു.

രാജ്യത്തെ മുഴുവൻ ഓൺലൈൻ സേവനങ്ങളും തവക്കൽന ആപ്പിലൂടെ നൽകാനുള്ള ഒരുക്കത്തിലാണ് അധികൃതർ. അതിനായി ഘട്ടം ഘട്ടമായി നിരവധി സേവനങ്ങൾ ആപിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.
ഫോണിൽ ആപ്ലിക്കേഷൻ പ്രവർത്തിക്കുന്നില്ലെങ്കിൽ വി പി എൻ, ജയിൽ ബ്രേക്ക് എന്നിവ ഫോണിൽ ഉണ്ടോ എന്ന് പരിശോധിക്കണം. ഇത്തരം സംഗതികൾ ഉള്ള ഫോണിൽ തവക്കൽന പ്രവർത്തിക്കില്ല.