ദുബായ്- മാറാക്കര കെഎംസിസി ഫുട്ബോൾ ഫെസ്റ്റ്: ബ്രോഷർ സമദാനി പ്രകാശനം ചെയ്തു

ജിദ്ദ: ജീവ കാരുണ്യ പ്രവർത്തങ്ങൾളുടെ ധനശേഖരനാർത്ഥം ദുബായ് കെഎംസിസി മാറാക്കര പഞ്ചായത്ത്‌ കമ്മിറ്റി മാർച്ച് 27 ഞായറാഴ്ച വൈകുന്നേരം 3 മണിക്ക് ദുബൈ അൽകവാനീജ് സ്റ്റേഡിത്തിൽ സംഘടിപ്പിക്കുന്ന അൽഖൂസ് ഡീസൽ ട്രെഡിങ് എൽ. എൽ.സി അൽഖൂസ് ദുബൈ സ്പോൺസർ ചെയ്യുന്ന വിന്നേഴ്സ് ട്രോഫിക്കും പ്രൈസ് മണിക്കും,
ജോൺസ് പെയിന്റ് ദുബൈ ആൻഡ് അജ്‌മാൻ സ്പോൺസർ ചെയ്യുന്ന റണ്ണേഴ്സ് ട്രോഫിക്കും പ്രൈസ് മണിക്കും, അൽ അഖ്സ സൈൻ ഷാർജ സ്പോൺസർ ചെയ്യുന്ന തേർഡ് ട്രോഫിക്കും പ്രൈസ് മണിക്കും വേണ്ടിയുള്ള രണ്ടാമത് ഫുട്ബോൾ ഫെസ്റ്റ് 2022
ബ്രോഷർ പ്രകാശനം അബ്ദുസ്സമദ് സമദാനി എം പി നിർവഹിച്ചു. യു എ ഇ യിലെ പ്രമുഖ ടീമുകൾ മാറ്റൊരുക്കുന്ന ഫുട്ബാൾ മാമാങ്കത്തിലേക്ക് എല്ലാ കായിക പ്രേമികളെയും ക്ഷണിക്കുന്നതായി ഭാരവാഹികൾ അറിയിച്ചു.

ദുബൈ ഫ്ലോറ ക്രീക്ക് ഹോട്ടലിൽ വെച്ചു നടന്ന ചടങ്ങിൽ ദുബൈ കെഎംസിസി സംസ്ഥാന വൈസ് പ്രസിഡന്റ്‌ എം. ടി ബക്കർ ഹാജി കരേക്കാട് , മാറാക്കര പഞ്ചായത്ത്‌ കെഎംസിസി പ്രസിഡന്റ്‌ പി.ടി അഷ്‌റഫ്‌മാസ്റ്റർ,
ഫുട്‌ബോൾ ഫെസ്റ്റ് ചെയർമാൻ സൈദ് വരിക്കോട്ടിൽ, കൺവീനർ ജാഫർ പതിയിൽ, റഷീദ് ചാലിൽ, കെഎംസിസി
ഭാരവാഹികളായ പി. വി ശരീഫ് കരേക്കാട്, സി. പി അയൂബ് , നൗഷാദ് നാരങ്ങാടൻ, അക്ബർ ചെരട തുടങ്ങിയവർ പങ്കെടുത്തു.