മക്ക: കൊവിഡ് വാക്സിനേഷൻ കുത്തിവെപ്പ് പൂർത്തിയാക്കാത്തവർക്കും കുത്തിവെപ്പ് തീരെ എടുക്കാത്തവർക്കും ഉംറനിർവ്വഹിക്കാൻ അനുവാദമെന്ന് റിപ്പോർട്ട്. വാക്സിൻ മാനദണ്ഡം ഒന്നും നോക്കാതെ തന്നെ ഉംറക്കും ഇരു ഹറമുകളിലും പ്രവേശനവും അനുവദിക്കുന്നുവെന്നാണ് റിപ്പോർട്ട്. രാജ്യത്തെ പ്രമുഖ പത്രമായ ഉക്കാദ് ആണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്.
വാർത്തകൾ നേരിട്ട് ഉടൻ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക
ഉംറ അതിഥികൾക്ക് കൊറോണ ബാധിച്ചിട്ടില്ലെങ്കിലോ അല്ലെങ്കിൽ സ്ഥിരീകരിച്ച ആളുകളുമായി സമ്പർക്കം പുലർത്തിയിട്ടില്ലെങ്കിലോ ഇരു വിശുദ്ധ മസ്ജിദുകളിൽ പ്രവേശിച്ചു പ്രാർത്ഥന നടത്താനും ഉംറ നിർവഹിക്കാനും സാധിക്കുമെന്ന് റിപ്പോർട്ടിൽ പറയുന്നു.
രാജ്യത്തിന് പുറത്ത് നിന്ന് വരുന്ന തീർത്ഥാടകർക്ക് ഉംറ പെർമിറ്റ് ലഭിക്കുന്നതിന് പ്രതിരോധ കുത്തിവയ്പ്പ് ഡാറ്റ രജിസ്റ്റർ ചെയ്യേണ്ടതില്ലെന്ന് ഹജ്ജ്, ഉംറ മന്ത്രാലയം അറിയിച്ചിട്ടുണ്ട്. ഹറമുകളിലേക്ക് പ്രവേശിക്കുന്നതിനുള്ള പ്രതിരോധ കുത്തിവയ്പ്പ് സ്റ്റാറ്റസ് പരിശോധനയും റദ്ദാക്കി.




