സഹോദരിയുമായി കാറിൽ കറങ്ങിയെന്ന് തെറ്റിദ്ധരിച്ച് സഊദി യുവാവിനെ കുവൈതി പൗരൻ വെടിവെച്ചു കൊലപ്പെടുത്തി

0
4313

ദുബായ്: സഹോദരിയുമായി കാറിൽ കറങ്ങിയെന്ന തെറ്റിദ്ധാരണയിൽ സഊദി യുവാവിനെ വെടിവെച്ച് കൊലപ്പെടുത്തി. കുവൈറ്റിലെ അൽ ജഹ്‌റയിലാണ് തന്റെ സഹോദരി കാറിൽ ഒപ്പമുണ്ടെന്ന് തെറ്റിദ്ധരിച്ചു സഊദി പൗരനെ കുവൈതി പൗരൻ വെടിവെച്ച് കൊലപ്പെടുത്തിയത്. കൊലയാളിയെ കുവൈത്ത് സുരക്ഷാ സേന അറസ്റ്റ് ചെയ്തതായി പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. തന്റെ സഹോദരിയുമായി യുവാവിന് ബന്ധമുണ്ടെന്ന തെറ്റായ വിശ്വാസത്തിലാണ് പ്രതി സഊദി യുവാവിനെ കൊലപ്പെടുത്തിയത്.

ഞായറാഴ്ചയാണ് കൊലപാതകം അരങ്ങേറിയത്. കൊല്ലപ്പെട്ടയാൾ ഭാര്യയോടൊപ്പം അവരുടെ കാറിൽ ആയിരിക്കുമ്പോഴാണ് കുവൈറ്റ് പൗരൻ കുറ്റകൃത്യം നടത്തിയത്. പ്രതി മയക്കുമരുന്ന് ലഹരിയിൽ ആയതിനാൽ സഊദി യുവാവിന്റെ കൂടെ കാറിൽ ഉണ്ടായിരുന്നത് തന്റെ സഹോദരിയാണെന്ന് കരുതിയാണ് കൊലപാതകം എന്നാണ് റിപ്പോർട്ടുകൾ പറയുന്നത്.

കാർ ഓടിക്കുന്നതിനിടെയുണ്ടായ വെടിവെപ്പിൽ തലയിൽ വെടിയേൽക്കുകയും നിയന്ത്രണം വിട്ട കാർ ലൈറ്റ് തൂണിലേക്ക് ഇടിച്ചു കയറുകയുമായിരുന്നു. വെടിയേറ്റ് പരിക്കേറ്റയാളെ ആശുപത്രിയിലെത്തിച്ചെങ്കിലും മരണപ്പെട്ടു.
കാറിൽ ഒപ്പമുണ്ടായിരുന്ന യുവതിയെ സഹോദരിയാണെന്ന് കരുതി സഊദി യുവാവിനെ കൊലപ്പെടുത്തുമ്പോൾ ഇയാൾ മയക്കുമരുന്ന് ലഹരിയിലായിരുന്നുവെന്നാണ് പ്രാഥമികാന്വേഷണത്തിൽ പറയുന്നത്.

നിയമ നടപടികൾ പൂർത്തിയാക്കുന്നതിനും മരിച്ചയാളുടെ മൃതദേഹം രാജ്യത്തേക്ക് കൊണ്ട് പോകുന്നതിനുള്ള നടപടികൾ പുരോഗമിക്കുകയാണ്.