റിയാദ്: ലൈസൻസില്ലാത്ത ഏജൻസികളിൽ നിന്നോ മറ്റിടങ്ങളിൽ നിന്നോ മാലിന്യം വാങ്ങി ബിസിനസ് നടത്തിയാൽ രണ്ട് വർഷം വരെ തടവോ 10 ദശലക്ഷം റിയാൽ പിഴയോ ലഭിക്കുമെന്ന് നാഷണൽ സെന്റർ ഫോർ വേസ്റ്റ് മാനേജ്‌മെന്റ് സിഇഒ ഡോ: അബ്ദുല്ല അൽ സിബായ് മുന്നറിയിപ്പ് നൽകി. രാജ്യത്തെ മാലിന്യ സംസ്കരണ മേഖല ഭാവിയിൽ നിക്ഷേപങ്ങൾക്ക് ആകർഷകമാക്കാനുള്ള ഒരുക്കത്തിന്റ ഭാഗമാണ് നടപടി.
2035 ആകുമ്പോഴേക്കും മൊത്ത ആഭ്യന്തര ഉൽപ്പാദനത്തിൽ (ജിഡിപി) മാലിന്യ സംസ്കരണ മേഖലയിൽ നിന്നുള്ള സംഭാവന 120 ബില്യൺ റിയാലായി ഉയർത്തുന്നതിനായി മാലിന്യ സംസ്കരണ മേഖലയിൽ നിക്ഷേപം നടത്താൻ പദ്ധതിയുണ്ടെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.
മാലിന്യ സംസ്‌കരണ പ്രവർത്തനങ്ങൾ നിയന്ത്രിക്കാനും മേൽനോട്ടം വഹിക്കാനും അതിൽ നിക്ഷേപം ഉത്തേജിപ്പിക്കാനും സുസ്ഥിര വികസന ലക്ഷ്യങ്ങൾ കൈവരിക്കുന്നതിന് സമ്പദ്‌വ്യവസ്ഥയുടെ തത്വത്തെ അടിസ്ഥാനമാക്കി ഗുണനിലവാരം മെച്ചപ്പെടുത്താനും കേന്ദ്രം ലക്ഷ്യമിടുന്നു.




