റിയാദ്: സഊദിയിൽ ജീവനക്കാര്‍ക്ക് ബാങ്ക് വഴി ശമ്പളം നല്‍കിയില്ലെങ്കിൽ അത് ബിനാമി ബിസിനസ് ആയി പരിഗണിച്ച് നടപടികൾ കൈകൊള്ളുമെന്ന് മുന്നറിയിപ്പ്. ബിനാമി ബിസിനസ് തുടച്ചു നീക്കുകയെന്ന ലക്ഷ്യത്തോടെ നടപ്പാക്കുന്ന പദ്ധതികളുടെ ഭാഗമായാണ് തീരുമാനം. ജീവനക്കാർക്ക് ശമ്പളം പണമായി നേരിട്ട് നല്കുന്ന സ്ഥാപനങ്ങളെ ബിനാമി ബിസിനസിന്റെ പരിധിയില്‍ ഉള്‍പ്പെടുത്തുമെന്ന് മുനിസിപ്പല്‍ മന്ത്രാലയം മുന്നറിയിപ്പ് നല്കി.
നേരിട്ട് ശമ്പളം നല്‍കുന്നത് നിയമവിരുദ്ധമാണ്. എല്ലാ ജീവനക്കാര്‍ക്കും ബാങ്ക് വഴി മാത്രമാണ് ശമ്പളം നല്‍കേണ്ടതെന്നും മുനിസിപ്പല്‍ മന്ത്രാലയം സ്ഥാപനങ്ങള്‍ക്ക് അയച്ച സന്ദേശത്തില്‍ വ്യക്തമാക്കി.
രാജ്യത്ത് മുഴുവൻ സ്ഥാപനങ്ങളിലെയും ജീവനക്കാർക്ക് ശമ്പളം ബാങ്ക് വഴി നൽകാനുള്ള നടപടികൾ നേരത്തെ തന്നെ കൈകൊണ്ടിട്ടുണ്ട്. മാനവ വിഭവ ശേഷി മന്ത്രാലയം മുദദ് എന്ന പേരില്ലാണ് പ്രത്യേക സംവിധാനം ഒരുക്കിയിരിക്കുന്നത്.




