റിയാദ്: രാജ്യത്ത് കൊവിഡ് വൈറസിന്റെ ആരോഗ്യ മന്ത്രാലയത്തിന്റെ പുതിയ റിപ്പോർട്ടിൽ കേസുകളുടെ എണ്ണത്തിൽ നേരിയ വർദ്ധനവ് രേഖപെടുത്തി. ഇന്ന് 677 കേസുകളാണ് സ്ഥിരീകരിച്ചത്. ഇതോടെ മൊത്തം കേസുകൾ 742,541 ആയി ഉയർന്നു.
വൈറസിൽ നിന്നുള്ള രോഗമുക്തി കേസുകൾ ഇന്ന് 1585 ആണ്. കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ രേഖപ്പെടുത്തിയ ഗുരുതരമായ കേസുകൾ 797 ആയും കുറഞ്ഞു. അതേസമയം ഒരു മരണം രേഖപ്പെടുത്തിയതായും റിപ്പോർട്ട് സൂചിപ്പിച്ചു.
ആകെ രോഗമുക്തരുടെ എണ്ണം 718,979 ആയി ഉയർന്നു. അതേസമയം മഹാമാരിയുടെ തുടക്കം മുതൽ ഇതുവരെ രേഖപ്പെടുത്തിയ മരണങ്ങളുടെ എണ്ണം 8,991 ആയി.





