റിയാദ്: രാജ്യത്തിന്റെ വ്യത്യസ്ത ഇടങ്ങളിലായി നടന്ന കൂട്ടത്തലിൽ പ്രതികളായ പതിനഞ്ചു പേരെ സുരക്ഷ സേന അറസ്റ്റ് ചെയ്തു. റിയാദിലും തബൂക്കിലും ഫഫർ അൽ ബാത്വിനിലുമായി നടന്ന മൂന്ന് വ്യത്യസ്ത സംഭവങ്ങളിലാണ് അടിപിടിയിൽ ഉൾപ്പെട്ട 15 പേരെ സുരക്ഷാ സേന അറസ്റ്റ് ചെയ്തത്. ഇതിന്റെ വീഡിയോകൾ സാമൂഹ്യ മാധ്യമങ്ങളിൽ പ്രചരിച്ചിരുന്നു. ഇതിന് പിന്നാലെയാണ് അറസ്റ്റ്.
റിയാദിലെ സംഭവത്തിൽ കൂട്ടത്തല്ലിൽ ഏർപ്പെട്ട 6 പൗരന്മാരെ തിരിച്ചറിഞ്ഞു. കലഹത്തിൽ ഉൾപ്പെട്ടവരെ അറസ്റ്റ് ചെയ്യുകയും അവർക്കെതിരെ നിയമനടപടികൾ സ്വീകരിക്കുകയും പബ്ലിക് പ്രോസിക്യൂഷന് റഫർ ചെയ്യുകയും ചെയ്തു. പൊതുസ്ഥലത്ത് കൂട്ട കലഹത്തിന്റെ വീഡിയോ ക്ലിപ്പിൽ പ്രത്യക്ഷപ്പെട്ട മറ്റ് 5 പൗരന്മാരെയും തബൂക്ക് പോലീസിന് തിരിച്ചറിയാൻ കഴിഞ്ഞുവെന്നും ഇവരെയും അറസ്റ്റ് ചെയ്തു നിയമനടപടികൾ സ്വീകരിച്ചുവെന്നും അധികൃതർ അറിയിച്ചു.
ഹഫറൽ ബാത്വിനിൽ ഒരു സംഘം ആളുകൾ ആയുധങ്ങളുമായാണ് സംഘം പരസ്പരം അടികൂടിയത്. ആയുധങ്ങൾ ഉപയോഗിച്ച് ആളുകൾ മർദ്ദിക്കുന്നത് വീഡിയോയിൽ കാണാൻ സാധിക്കുന്നുണ്ട്. സംഭവം പ്രചരിച്ചതോടെ പ്രതികളെ പിടി കൂടാൻ പബ്ലിക് പ്രോസിക്യൂഷൻ ഉത്തരവിടുകയും നാല് പ്രതികൾ അറസ്റ്റിലാകുകയും ചെയ്തിട്ടുണ്ട്.
വീഡിയോ കാണാം 👇




