ഇക്കാരണങ്ങളാൽ സഊദി പതാക താഴ്ത്തി കെട്ടരുതെന്ന് മുന്നറിയിപ്പ്

0
872

റിയാദ്: ദേശീയ പതാകയോ രാജകീയ പതാകയോ താഴ്ത്തിക്കെട്ടുന്നതിനെതിരെ പബ്ലിക് പ്രോസിക്യൂഷൻ മുന്നറിയിപ്പ് നൽകി. പതാക സമ്പ്രദായത്തിന്റെ ആർട്ടിക്കിൾ 13 അനുസരിച്ച് ഏതാനും കാര്യങ്ങളാലാണ് ഇതു താഴ്ത്തി കെട്ടരുതെന്ന് വ്യക്തമാക്കുന്നത്, ശഹാദ വചനവും ഏതെങ്കിലും ഖുർആൻ വാക്യവും വഹിക്കുന്ന ഏതെങ്കിലും സഊദി പതാക താഴ്ത്തി കെട്ടരുതെന്നാണ് മുന്നറിയുപ്പ്.

ദേശീയ, രാജകീയ പതാകകളെ പൊതുസ്ഥലത്തോ തുറന്ന പൊതുസ്ഥലത്തോ അപമാനിച്ചാൽ ഒരു വർഷം തടവും 3000 റിയാൽ പിഴയും ശിക്ഷയായി പ്രോസിക്യൂഷൻ വ്യക്തമാക്കിയിരുന്നു. ദേശീയ പതാകയോ രാജകീയ പതാകയോ രാജ്യത്തിന്റെ മറ്റേതെങ്കിലും ചിഹ്നമോ ഏതെങ്കിലും വിധത്തിൽ താഴെയിടുകയോ നിന്ദിക്കുകയോ അവഹേളിക്കുകയോ ചെയ്യുന്നവരെ ഒരു വർഷം തടവും 3,000 റിയാൽ പിഴയും ശിക്ഷ വിധിക്കുമെന്നുമാണ് പ്രോസിക്യൂഷൻ കഴിഞ്ഞ ദിവസം മുന്നറിയിപ്പ് നൽകിയത്.

സഊദി ദേശീയ, റോയൽ പതാകകളെ അപമാനിച്ചാൽ ജയിൽ ശിക്ഷയും പിഴയും, മുന്നറിയിപ്പുമായി പബ്ലിക് പ്രോസിക്യൂഷൻ