ഭരണഘടനയുടെ കാവലാളാവുക; വെബിനാർ സംഘടിപ്പിച്ചു

0
828

ജുബൈൽ: രാജ്യത്തിന്റെ എഴുപത്തിമൂന്നാമത് റിപ്പബ്ലിക് ദിനാഘോഷത്തിന്റെ ഭാഗമായി ഇന്ത്യൻ സോഷ്യൽ ഫോറം ജുബൈൽ കേരള സ്റ്റേറ്റ് കമ്മിറ്റി റിപ്പബ്ലിക് ദിനാഘോഷവും, ഷാൻ അനുസ്മരണവും സംഘടിപ്പിച്ചു. എസ്.ഡി.പി.ഐ കേരള സംസ്ഥാന ജനറൽ സെക്രട്ടറി പി കെ ഉസ്മാൻ മുഖ്യാതിഥിയായിരുന്നു. ഇന്ത്യയുടെ 73മത് റിപ്പബ്ലിക് ദിനം ആചരിക്കുന്ന വേളയിൽ “ഭരണഘടനയുടെ കാവലാളാവുക” എന്ന സന്ദേശം ഇന്ത്യയിലെ പൗരന്മാർ ഉയർത്തേണ്ടിവരുന്നു എന്നത് ഇന്ത്യയിലെ സമകാലിക രാഷ്ട്രീയ സംഭവവികാസങ്ങളിൽ രാജ്യത്തെ സാധാരണ പൗരന്മാർ ആശങ്കപ്പെടുന്നു എന്നതിന്റെ തെളിവാണെന്നും ഇന്ത്യൻ ഭരണഘടന ഫാസിസ്റ്റുകൾ അട്ടിമറിക്കാൻ ശ്രമിക്കുകയാണെന്നും എല്ലാ ജനാധിപത്യ വിശ്വാസികളും ഒരുമിച്ചുനിന്നുകൊണ്ട് അതിനെതിരെ പോരാടാന്‍ തയ്യാറാകണമെന്നും അദ്ദേഹം പറഞ്ഞു.

ഇന്ത്യൻ സോഷ്യൽ ഫോറം ജുബൈൽ കേരള സ്റ്റേറ്റ് വൈസ് പ്രസിഡൻ്റ് മുസ്തഫ ഖാസിമി
അധ്യക്ഷത വഹിച്ച ചടങ്ങിൽ എസ്.ഡി.പി.ഐ കൊല്ലം ജില്ലാ പ്രസിഡൻ്റ് ലത്തീഫ് കരുനാഗപ്പള്ളി ആശംസ അർപ്പിച്ചു. അൻസിൽ മൗലവി ആലപ്പുഴ “ഷാൻ അനുസ്മരണം” നിർവഹിച്ചു. റിപ്പബ്ലിക് ദിന സത്യവാചകം സ്റ്റേറ്റ് കമ്മിറ്റി അംഗം സെയ്ദ് ആലപ്പുഴ ചൊല്ലികൊടുത്തു. ഇന്റർനാഷനൽ ഇന്ത്യന്‍ സ്കൂള്‍ പത്താം ക്ലാസ് വിദ്യാര്‍ത്ഥി അഫീഫ അൻസാർ വിപ്ലവ ഗാനം ആലപിച്ചു. ജനറൽ സെക്രട്ടറി കുഞ്ഞിക്കോയ താനൂർ സ്വാഗതവും സെക്രട്ടറി അൻസാർ കോട്ടയം നന്ദിയും പറഞ്ഞു.