റിയാദ്: ഹ്യൂമൻ റിസോഴ്‌സ് (എച്ച്ആർ) ഇല്ലാതെ ഒരു വ്യവസായവും സ്ഥാപിക്കാനാകില്ലെന്നും വിദേശത്ത് നിന്ന് കഴിവുള്ളവരെ റിക്രൂട്ട് ചെയ്യുന്നതിന് മുമ്പ് രാജ്യത്തെ പൗരന്മാരെ ആശ്രയിക്കുമെന്നും സഊദി മാനവ വിഭവശേഷി, സാമൂഹിക വികസന മന്ത്രി എഞ്ചി: അഹ്മദ് അൽ രാജ്ഹി പറഞ്ഞു.
ഹ്യൂമൻ കാപ്പബിലിറ്റി ഡെവലപ്‌മെന്റ് പ്രോഗ്രാമിലൂടെ മേഖലയിലെ ജീവനക്കാരെ മെച്ചപ്പെടുത്താനും യോഗ്യത നേടാനും കഴിയുമെന്ന് അൽരാജ്ഹി പറഞ്ഞു. പ്രാദേശിക സൈനിക വ്യവസായ മേഖലയിലെ മാൻപവർ സ്ട്രാറ്റജി ജനറൽ അതോറിറ്റി ഫോർ മിലിട്ടറി ഇൻഡസ്ട്രീസിന്റെ (ഗാമി) ലോഞ്ചിൽ പങ്കെടുക്കുകയായിരുന്നു മന്ത്രി. സൈനിക വ്യവസായത്തിൽ 50 ശതാമാനം പ്രാദേശിക ഉള്ളടക്കത്തിലെത്തുക എന്നത് രാജ്യത്തിന്റെ ഒരു വലിയ അഭിലാഷമാണ്.
2021-ൽ 400,000 സ്വദേശി യുവതി യുവാക്കൾ തൊഴിൽ വിപണിയിൽ ചേർന്നിട്ടുണ്ട്. സമ്പദ്‌വ്യവസ്ഥയെ ത്വരിതപ്പെടുത്താനും വിഷൻ 2030 പരിപാടികളിൽ പങ്കെടുക്കാനുമുള്ള ശക്തമായ ആഗ്രഹമാണ് ഉയർന്ന ഈ സംഖ്യ പ്രതിഫലിപ്പിക്കുന്നത്. കുറച്ച് വർഷങ്ങൾക്ക് മുമ്പ് 40 ശതമാനത്തേക്കാൾ ആയിരുന്ന സാമ്പത്തിക പങ്കാളിത്തം ഇപ്പോൾ 50 ശതമാനമാണ്. തൊഴിൽ വിപണി വിഷൻ 2030 ൽ 60 ശതമാനം സാമ്പത്തിക പങ്കാളിത്തമാണ് ലക്ഷ്യമിടുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ബാങ്കിംഗ്, പെട്രോകെമിക്കൽസ്, സേവനങ്ങൾ, വ്യാപാരം, കരാർ എന്നിവ ഉൾപ്പെടെ എല്ലാ മേഖലകളിലും വിജയിക്കുകയും ഉത്തരവാദിത്തം വഹിക്കാനുള്ള കഴിവ്സഊദി യുവാക്കൾ നേടുകയും ചെയ്‌തിട്ടുണ്ട്. 2021-ൽ മന്ത്രാലയം 32 സഊദിവത്കരണ തീരുമാനങ്ങൾ ആരംഭിച്ചതായും അദ്ദേഹം ചൂണ്ടിക്കാട്ടി. സൈനിക വ്യവസായങ്ങൾ പോലുള്ള സുപ്രധാനവും സെൻസിറ്റീവുമായ മേഖലകളിൽ സഊദികൾ പ്രവർത്തിക്കുന്നത്, ദേശീയവും തന്ത്രപരവുമായ സുരക്ഷയ്ക്ക് പ്രാധാന്യം നൽകിഎന്നും അദ്ദേഹം പറഞ്ഞു.




