റിയാദ്: സ്‌പോൺസർമാരുടെ വീടുകളിൽ നിന്ന് വിട്ടുനിൽക്കുന്ന നിരവധി സ്ത്രീ തൊഴിലാളികളെ വേശ്യാവൃത്തിക്കും ലൈംഗികമായി ചൂഷണം ചെയ്യുന്നതിനും സൗകര്യം ഒരുക്കിയ വിദേശിയെ ഉടൻ അറസ്റ്റ് ചെയ്യാൻ നിർദേശം. റിയാദിലെ സ്‌പോൺസർമാരുടെ വീടുകളിൽ നിന്ന് വിട്ടുനിൽക്കുന്ന യുവതികളെ ലൈംഗിക ആവശ്യങ്ങൾക്കായി കടത്തിയ പാക് പൗരനെതിരെയാണ് പബ്ലിക് പ്രോസിക്യൂട്ടർ ഷെയ്ഖ് സഊദ് അൽ മുജീബ് അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചത്.
റിയാദിലെ അവരുടെ സ്പോൺസർമാരുടെ വീടുകളിൽ നിന്ന് ഒളിച്ചോടിയ യുവതികളെ ലൈംഗീകമായി ദുരുപയോഗം ചെയ്യുന്നതിനെ കുറിച്ച് പാക് മാധ്യമങ്ങളിൽ പ്രചരിക്കുന്ന വീഡിയോ ക്ലിപ്പിനെക്കുറിച്ച് പാർലമെന്ററി മോണിറ്ററിംഗ് സെന്റർ പരാതി സമർപ്പിച്ചതിന്റെ അടിസ്ഥാനത്തിലാണ് അറസ്റ്റ് വാറണ്ട്.
കുറ്റവാളിയെ ബന്ധപ്പെട്ട കോടതിയിലേക്ക് റഫർ ചെയ്യുമെന്നും, 15 വർഷം വരെ തടവോ അല്ലെങ്കിൽ ഒരു ദശലക്ഷം റിയാൽ വരെ പിഴയോ ചുമത്തണമെന്നും ആവശ്യപ്പെടും.
വാർത്തകൾക്കായി 👇
https://chat.whatsapp.com/HJNYNkPS4arGuQQhDknJ0O




