സഊദിയിൽ ചികിത്സയിലുള്ളത് 43,600 കൊവിഡ് രോഗികൾ

0
1549

റിയാദ്: സഊദിയിൽ ഇന്ന് 4,535 പുതിയ കൊവിഡ് കേസുകൾ രജിസ്റ്റർ ചെയ്തതായി ആരോഗ്യ മന്ത്രാലയം അറിയിച്ചു. ഇതോടെ രാജ്യത്ത് സ്ഥിരീകരിച്ച കേസുകളുടെ എണ്ണം 652,354 ആയി.

മന്ത്രാലയം പുറത്തിറക്കിയ പ്രതിദിന റിപ്പോർട്ടിൽ ഇന്ന് രണ്ട് മരണം രേഖപ്പെടുത്തി. വൈറസ് ബാധിച്ച് ആകെ മരണ സംഖ്യ 8,920 ആയി.

5,072 രോഗമുക്തിയാണ് ഇന്ന് രേഖപ്പെടുത്തിയത്. ഇതോടെ ആകെ സുഖം പ്രാപിച്ചവരുടെ എണ്ണം 599,834 ആയി. അതേസമയം, ഗുരുതര രോഗികൾ 655 ആയും ഉയർന്നു. നിലവിൽ 43,600 പേർ രോഗം ബാധിച്ച് ചികിത്സയിലുണ്ട്.

രാജ്യത്തെ കൊവിഡ് മുക്തി നിരക്ക് 91.94 ശതമാനവും മരണനിരക്ക് 1.36 ശതമാനവുമാണ്. രാജ്യത്തെ പ്രധാന നഗരങ്ങളിൽ പുതുതായി റിപ്പോർട്ട് ചെയ്ത രോഗികളുടെ എണ്ണം: റിയാദ് 1,408, ജിദ്ദ 566, മക്ക 199, അബഹ 166, മദീന 157, ദമ്മാം 147, ജിസാൻ 91, ഹുഫൂഫ് 75.

വാർത്തകൾക്കായി 👇

https://chat.whatsapp.com/HJNYNkPS4arGuQQhDknJ0O