റിയാദ്: നാട്ടിലുള്ള സഊദി പ്രവാസികളുടെ താമസരേഖയുടെയും വിസയുടെയും കാലാവധി സൗജന്യമായി നീട്ടുന്നതിനുള്ള സമയപരിധി 10 ദിവസത്തിനുള്ളില്‍ അവസാനിക്കും. ജനുവരി 31 വരെയാണ് ഇവ പുതുങ്ങുന്ന സമയമെന്ന് ജനറല്‍ ഡയറക്ടറേറ്റ് ഓഫ് പാസ്‌പോര്‍ട്ട് അറിയിച്ചു. ഡിസംബറില്‍ അവസാനിക്കേണ്ട കാലാവധി ജനുവരി 31 വരെ ദീര്‍ഘിപ്പിച്ചിരുന്നു. അതേസമയം, ഇനിയും പുതുങ്ങുന്നത് കാത്ത് നിരവധി പ്രവാസികൾ നാട്ടിലുണ്ട്. ജവാസാതുമായി ബന്ധപ്പെടുമ്പോൾ സ്വമേധയാ പുതുങ്ങും എന്ന മറുപടിയാണ് ഇത്തരക്കാർക്ക് ലഭിക്കുന്നത്.
സഊദിയിലേക്ക് പ്രവേശനം താത്കാലികമായി നിര്‍ത്തിവെച്ചിരിക്കുന്ന രാജ്യങ്ങളിലെ താമസക്കാരുടെ താമസരേഖയുടെയും എക്‌സിറ്റ് റീ എൻട്രി വിസയുടെയും സമയപരിധിയാണ് നീട്ടുന്നത്. കൊവിഡ് കേസുകള്‍ ഉയരുന്നതിന്റെ പശ്ചാത്തലത്തിലാണ് വിമാന വിലക്ക് ഏര്‍പ്പെടുത്തിയത്. ഇതേതുടര്‍ന്ന്, രാജ്യത്തേക്ക് തിരിച്ചെത്താന്‍ കഴിയാത്തവരുടെ താമസരേഖയായ ഇഖാമ, റീ എന്‍ട്രി വിസ, സന്ദര്‍ശന വിസകള്‍ എന്നിവയുടെ കാലാവധി ഏറ്റവും ഒടുവിൽ ജനുവരി 31 വരെ പുതുക്കി നൽകുമെന്നാണ് അറിയിപ്പ്.
ഭരണാധികാരി സല്‍മാന്‍ രാജാവിന്റെ നിര്‍ദേശം അനുസരിച്ചാണ് 2022 ജനുവരി 31 വരെ സൗജന്യമായി നീട്ടി നല്‍കിയത്. സഊദി വിദേശകാര്യ മന്ത്രാലയം ഇഷ്യൂ ചെയ്ത വിസിറ്റ് വിസകളുടെ കാലാവധിക്കും പുതിയ പ്രഖ്യാപനം ബാധകമാകും. നിലവില്‍ രാജ്യത്തിന് പുറത്തുള്ളവര്‍ക്കാണ് ഈ ഇളവ് അനുവദിക്കുക. കൊവിഡ് കാരണമുള്ള യാത്രാ വിലക്ക് നേരിടുന്ന രാജ്യക്കാര്‍ക്ക് മാത്രമേ ഈ ഇളവ് ലഭിക്കൂവെന്നും അധികൃതര്‍ അറിയിച്ചു. സഊദിയില്‍ നിന്ന് രണ്ട് ഡോസ് വാക്‌സിന്‍ സ്വീകരിച്ചവര്‍ക്ക് ഈ ആനുകൂല്യം ലഭിക്കില്ല.
വിസ പുതുക്കി ലഭിക്കുന്നതിനായി ജവാസാത്ത് ഓഫീസുമായോ മറ്റോ ബന്ധപ്പെടേണ്ടതില്ലെന്നും അധികൃതര്‍ അറിയിച്ചു. വിസ പുതുക്കല്‍ നടപടിക്രമങ്ങള്‍ ഓട്ടോമാറ്റിക്കായി പൂര്‍ത്തിയാകും. നാഷനല്‍ ഇന്‍ഫര്‍മേഷന്‍ സെന്ററുമായി സഹകരിച്ചാണ് നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കുക.
വാർത്തകൾക്കായി 👇
https://chat.whatsapp.com/HJNYNkPS4arGuQQhDknJ0O
നാട്ടിലുള്ളവരുടെ ഇഖാമ, റീ എൻട്രി പുതുക്കിയോ എന്ന് എങ്ങനെ പരിശോധിക്കാം




