മലവെള്ളപ്പാച്ചിലിൽ വാഹനം ഒഴുക്കിൽ പെട്ട് പിതാവും മകളും മരിച്ചു, ഒരു മകളെ കാണാതായി

0
4904

അസീർ: മലവെള്ളപ്പാച്ചിലിൽ വാഹനം ഒഴുക്കിൽ പെട്ട് പിതാവും മകളും മരണപ്പെടുകയും ഒരു മകളെ കാണാതാവുകയും ചെയ്തു. അസീറിലെ ബൽഖർൻ ഗവർണ്ണറേറ്റിലാണ് പിതാവും മക്കളും ശക്തമായ വെള്ളപ്പാച്ചിലിൽ പെട്ടത്. സംഭവത്തിൽ കാണാതായ മകൾക്ക് വേണ്ടിയുള്ള തിരച്ചിൽ തുടരുകയാണ്.

ശക്തമായ വെള്ളപ്പാച്ചിലിൽ ഇവർ സഞ്ചരിച്ച വാഹനം കുടുങ്ങുകയായിരുന്നു. കുട്ടികൾ മദ്രസയിൽ നിന്ന് മടങ്ങിയെത്തിയതിനു പിന്നാലെ ഞായറാഴ്ച ഉച്ചക്ക് ശേഷമായിരുന്നു അപകടം. സബ്ത് അലായയുടെ വടക്കുകിഴക്കുള്ള അൽ-ബഷയറിലെ വാദി ഷാവാസിലാണ് ഇവരുടെ വാഹനം ഒഴുക്കിൽ പെട്ടത്.

ദാരുണമായ സംഭവത്തിൽ കാർ ഒഴുകിപ്പോകുന്നതും രക്ഷപ്പെടുത്താൻ ശ്രമിക്കുന്നതുമായ ദൃശ്യം സോഷ്യൽ മീഡിയകളിൽ പ്രചരിക്കുന്നുണ്ട്.

കാർ ഒഴുകിപ്പോകുന്നതും രക്ഷപ്പെടുത്താൻ ശ്രമിക്കുന്നതുമായ ദൃശ്യം 👇