റിയാദ്: അതി ശക്തമായ വെള്ളപ്പാച്ചിലിൽ വാഹനവുമായി കുടുങ്ങിയെ വൃദ്ധനെയും മകനെയും സാഹസികമായി രക്ഷിച്ച് യുവാക്കൾ. തെക്കൻ ഖസീമിലാണ് സാഹസികമായ നീക്കത്തിലൂടെ കുത്തിയൊഴുകുന്ന മലവെള്ളപാച്ചിലിൽ യുവാക്കൾ ജീവൻ പണയം വെച്ച് ഇവരെ രക്ഷപ്പെടുത്തിയത്.
ഖസീമിലെ ശുഐബ് അൽ അത്‍ലയിൽ ആണ് പ്രളയത്തിൽ കുടുങ്ങിയ വണ്ടിയിലുള്ളവരെ രക്ഷപ്പെടുത്തിയത്. ലാൻഡ് ക്രൂയിസർ ഉപയോഗിച്ച് പ്രളയ ജലം മുറിച്ചു കടക്കാൻ ശ്രമിക്കുമ്പോഴായിരുന്നു വൃദ്ധനും മകനും അതി ശക്തമായ വെള്ളപ്പാച്ചിലിൽ പെട്ടത്. വെള്ളത്തിൽ ഒഴുകിപ്പോകുമായിരുന്ന വൃദ്ധനെയും മകനെയും സഊദി യുവാക്കൾ രക്ഷപ്പെടുത്തി സുരക്ഷിതരാക്കുകയായിരുന്നു.
രാജ്യത്തിൻ്റെ വിവിധ ഭാഗങ്ങളിലും കാലാവസ്ഥാ വ്യതിയാനം അനുഭവപ്പെടുന്നതിന്റെ ഭാഗമായി ചില ഭാഗങ്ങളിൽ അതി ശക്തമായ മഴയും മലവെള്ള പാച്ചിലും ഉണ്ടാക്കുന്നുണ്ട്. ജനങ്ങൾ ജാഗ്രത പാലിക്കണമെന്നും മലവെള്ളം മുറിച്ചു കടക്കരുതെന്നും തുടരെ തുടരെ അധികൃതർ മുന്നറിയിപ്പ് നൽകുന്നുണ്ട്.
വെള്ളപ്പാച്ചിലിൽ കുടുങ്ങിയ വൃദ്ധനെയും മകനെയും രക്ഷിക്കുന്ന വീഡിയോ👇




