ജിദ്ദ: മാറാക്കര പഞ്ചായത്ത് ഒമ്പതാം വാർഡ് ജി സി സി കെഎംസിസി യുടെ സഹകരണത്തോടെ വാർഡ് മുസ്‌ലിം ലീഗ് കമ്മിറ്റി നിർമ്മിച്ച ബൈത്തുറഹ്മ വീടിന്റെ താക്കോൽ ദാനം ഇന്ന് വൈകുന്നേരം നടക്കും. കാടാമ്പുഴക്ക് സമീപം മൂലാഞ്ചോലയിൽ വെച്ച് നടക്കുന്ന പ്രൌഢമായ ചടങ്ങിൽ വെച്ച് വി. ടി സൈദലവിക്കോയ തങ്ങൾക്ക് മുസ്‌ലിം ലീഗ് ജില്ലാ പ്രസിഡന്റ്റും ഉന്നതാധികാര സമിതി അംഗവുമായ പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങൾ വീടിന്റെ താക്കോൽ കൈമാറും. ചടങ്ങിൽ ഫൈസൽ വാഫി കാടാമ്പുഴ മുഖ്യ പ്രഭാഷണം നടത്തും. പഞ്ചായത്ത്, മണ്ഡലം മുസ്‌ലിം ലീഗ് നേതാക്കളും കെഎംസിസി നേതാക്കളും പരിപാടിയിൽ സംബന്ധിക്കും.
കെഎംസിസി പ്രവർത്തകരുടെയും സുമനസ്സുകളുടെയും സഹകരണത്തോടെ ഒമ്പതാം വാർഡിൽ നിർമ്മിച്ച രണ്ടാമത്തെ ബൈത്തുറഹ്മ യാണ് ഇപ്പോൾ കുടുംബത്തിന് കൈമാറുന്നത്. കൊവിഡ് പ്രതിസന്ധിക്കിടയിലും പാവപ്പെട്ട കുടുംബത്തിന് ബൈത്തുറഹ്മ നിർമ്മിച്ചു നൽകാൻ സഹായിച്ചവർക്കും സഹകരിച്ചവർക്കും ഒമ്പതാം വാർഡ് മുസ്‌ലിം ലീഗ് പ്രസിഡന്റ് വി. പി കുഞ്ഞിപ്പ ഹാജി, വർക്കിങ് പ്രസിഡന്റ് സി. എം മുഹമ്മദ്, ജനറൽ സെക്രട്ടറി സുബൈർ പുതുവള്ളി, ഹംസ ചോഴിമഠത്തിൽ, ജിസിസി കെഎംസിസി പ്രസിഡന്റ് വി. പി അലിമോൻ, ജനറൽ സെക്രട്ടറി ശരീഫ് പുതുവള്ളി, ട്രഷറർ ഒ.പി ശിഹാബ് എന്നിവർ നന്ദി രേഖപ്പെടുത്തി.





