സഊദിയിൽ പുതിയ കൊവിഡ് കേസുകൾ വീണ്ടും നൂറിന് മുകളിൽ

0
3920

റിയാദ്: സഊദിയിൽ കൊറോണ വൈറസിന്റെ (കൊവിഡ് 19) 116 പുതിയ കേസുകൾ രജിസ്റ്റർ ചെയ്തതായി ആരോഗ്യ മന്ത്രാലയം അറിയിച്ചു. ഇതോടെ രാജ്യത്ത് സ്ഥിരീകരിച്ച കേസുകളുടെ എണ്ണം 550,738 ആയി.

മന്ത്രാലയം പുറത്തിറക്കിയ പ്രതിദിന റിപ്പോർട്ടിൽ ഒരു മരണം രേഖപ്പെടുത്തി., വൈറസ് ബാധിച്ച് ആകെ മരണസംഖ്യ 8,861 ആയി.

96 രോഗമുക്തിയാണ് ഇന്ന് രേഖപ്പെടുത്തിയത്. ഇതോടെ ആകെ സുഖം പ്രാപിച്ചവരുടെ എണ്ണം 539,981 ആയി. 34 ഗുരുതര കേസുകളുകളാണ് നിലവിലുള്ളത്.