നിസ്‌കാര സമയം അറിയും; കൂട്ടംതെറ്റുന്നവരെ എളുപ്പത്തില്‍ കണ്ടെത്താം; ഹജ്ജ് തീര്‍ഥാടകര്‍ക്ക് സ്മാര്‍ട്ട് വാച്ചുമായി ഇന്ത്യന്‍ ഹജ്ജ് കമ്മിറ്റി

ജിദ്ദ: ഇന്ത്യയില്‍നിന്നുള്ള ഹജ്ജ് തീര്‍ഥാടകരുടെ സുരക്ഷയും യാത്രാസൗകര്യവും ലക്ഷ്യമിട്ട് പുതിയ ഡിജിറ്റല്‍ സംവിധാനമൊരുക്കി കേന്ദ്ര ഹജ്ജ് കമ്മിറ്റി. 2026 ലെ ഹജ്ജിനെത്തുന്ന ഇന്ത്യക്കാരായ തീര്‍ഥാടകര്‍ക്ക് ‘ഹജ്ജ് സുവിധ’ (Haj Suvidh-a) എന്ന പേരിലുള്ള പ്രത്യേക സ്മാര്‍ട്ട് വാച്ചുകള്‍ വിതരണം ചെയ്യും.

ജിദ്ദയില്‍ കേന്ദ്ര ന്യൂനപക്ഷ മന്ത്രാലയത്തിന്റെ ഉന്നതതല പ്രതിനിധി സംഘം നടത്തിയ വാര്‍ത്താ സമ്മേളനത്തിലാണ് ഇക്കാര്യം അറിയിച്ചത്.
ഹാജിമാരെ ഡിജിറ്റലായി ഏകോപിപ്പിക്കുന്നതിനും അടിയന്തര ഘട്ടങ്ങളില്‍ സഹായമെത്തിക്കുന്നതിനും ഈ സ്മാര്‍ട്ട് വാച്ച് സഹായിക്കും.

ലൊക്കേഷന്‍ ട്രാക്കിങ് സംവിധാനമുള്ളതിനാല്‍ ലക്ഷക്കണക്കിന് ആളുകള്‍ ഒത്തുകൂടുന്ന പുണ്യഭൂമിയില്‍ കൂട്ടംതെറ്റുന്നവരെ എളുപ്പത്തില്‍ കണ്ടെത്താനാകും. ഇതിനുപുറമെ, അത്യാവശ്യ ഘട്ടങ്ങളിലോ ശാരീരിക ബുദ്ധിമുട്ടുകള്‍ നേരിടുമ്പോഴോ കണ്‍ട്രോള്‍ റൂമുമായി വേഗത്തില്‍ ബന്ധപ്പെടാനുള്ള എസ്.ഒ.എസ് ബട്ടണും വാച്ചിലുണ്ടാകും. 

തീര്‍ഥാടകരുടെ ഹൃദയമിടിപ്പ് അടക്കമുള്ള ആരോഗ്യവിവരങ്ങള്‍ നിരീക്ഷിക്കാനും കൃത്യമായ പ്രാര്‍ഥനാ സമയങ്ങളും കാലാവസ്ഥാ വിവരങ്ങളും അറിയാനും ഇത് സഹായിക്കും. ഹജ്ജ് വേളയിലെ നടത്തം രേഖപ്പെടുത്താനുള്ള പെഡോമീറ്ററും വാച്ചില്‍ സജ്ജീകരിച്ചിട്ടുണ്ട്. സഊദിയിലെ ഐ.ഒ.ടി സിം കാര്‍ഡ് ഉപയോഗിച്ചായിരിക്കും വാച്ചുകളുടെ പ്രവര്‍ത്തനം. ഒരു ജി.ബി ഇന്റര്‍നെറ്റ് ഡാറ്റയും ഇതില്‍ ലഭ്യമാക്കുന്നതിനാല്‍ തീര്‍ഥാടന കാലയളവ് മുഴുവന്‍ കണക്റ്റിവിറ്റി ഉറപ്പാക്കാം. വാച്ചുകളുടെ വിതരണത്തിനായുള്ള ഒരുക്കങ്ങള്‍ ഹജ്ജ് കമ്മിറ്റി