മുംബൈ: കാര്‍ഗോ കയറ്റുന്നതിനിടെ ഉറങ്ങിപ്പോയ ജീവനക്കാരന്‍ ഉണർന്നപ്പോൾ സത്യം തിരിച്ചറിഞ്ഞു. അതായത് താൻ ഇപ്പോൾ അബുദാബിയിൽ എത്തിയെന്ന്. മുംബൈയിൽ നിന്നുള്ള ഇൻഡിഗോ വിമാനത്തിലാണ് അപൂർവ്വമായ സംഭവം അരങ്ങേറിയത്. മുംബൈ വിമാനത്താവളത്തില്‍ നിന്ന് കാര്‍ഗോ കയറ്റുന്നതിനിടെ കയറ്റിറക്കു ജീവനക്കാരനായ ഇദ്ദേഹം ഉറങ്ങിപ്പോകുകയായിരുന്നു.
ഇക്കാര്യം ഒന്നുമറിയാതെ മുംബൈയിൽ നിന്ന് ഉയർന്ന വിമാനം അബുദാബിയില്‍ എത്തിയപ്പോഴാണ് സംഭവം ശ്രദ്ധയിൽ പെട്ടത്. ഉറങ്ങുന്ന നിലയില്‍ ജീവനക്കാരനെ കണ്ടെത്തിയതോടെ തിരിച്ചുള്ള വിമാനത്തില്‍ ജീവനക്കാരനെ മുംബൈയിലെത്തിച്ചു. സംഭവത്തില്‍ ഇന്ത്യൻ വ്യോമയന വകുപ്പ് അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ട്.




