പശ്ചിമേഷ്യയിലെ യുദ്ധം; ആയുര്‍വേദ മരുന്ന് നിര്‍മാണം പ്രതിസന്ധിയില്‍

പശ്ചിമേഷ്യയിലെ യുദ്ധം അടുക്കളയില്‍ മാത്രമല്ല ആയുര്‍വേദ മരുന്ന് നിര്‍മാണത്തേയും കാര്യമായി ബാധിച്ചു. മരുന്നു നിറയ്ക്കാനുള്ള പ്ലാസ്റ്റിക് കുപ്പികള്‍ നിര്‍മിക്കുന്നത് പെട്രോളിയം അസംസ്കൃത വസ്തുക്കള്‍ ഉപയോഗിച്ചാണ്. ആയുര്‍വേദ മരുന്നുകളുടെ വില കുത്തനെ ഉയര്‍ന്നേക്കും.  

ഈ പ്ലാസ്റ്റിക് കുപ്പികള്‍ നിര്‍മിക്കാന്‍ പെട്രോളിയം അംസ്കൃത വസ്തുക്കള്‍ വേണം. ഒന്നേമുക്കാല്‍ രൂപയുണ്ടായിരുന്ന ഒരു കുപ്പിക്ക് ഇപ്പോള്‍ ആറു രൂപ വരെ കൊടുക്കേണ്ട സ്ഥിതി. അസംസ്കൃത വസ്തുക്കളുടെ വില അന്‍പതു ശതമാനം കൂടി. ഈ പ്രതിസന്ധി തുടര്‍ന്നാല്‍ ആയുര്‍വേദ മരുന്നു കുപ്പികള്‍ നിര്‍മിക്കാന്‍ കഴിയാതെ വരും. ഒരു ആയുര്‍വേദ കമ്പനിയ്ക്കു നൂറ് മുതല്‍ അഞ്ഞൂറ് എം.എല്‍ വരെയുള്ള കുപ്പികള്‍ വേണം. ഒരു മരുന്നു കമ്പനിയ്ക്ക് പ്രതിവര്‍ഷം പതിനാലു ലക്ഷം കുപ്പികള്‍ വേണം. ഇത്രയും കുപ്പികള്‍ നിര്‍മിക്കാന്‍ ഇപ്പോഴത്തെ സാഹചര്യത്തില്‍ കഴിയില്ല.  

ആയുര്‍വേദ കമ്പനികള്‍ എല്ലാ മരുന്നുകളും വലിയ അളവിലാണ് ഉല്‍പാദിപ്പിക്കുന്നത്. ഇതു എത്രയും വേഗം കുപ്പികളിലാക്കി വിതരണം ചെയ്യണം. അതിനു കഴിയാത്ത അവസ്ഥയാണ് നിലവില്‍.