കോഴിക്കോട്: ഖത്തര്‍ കെ എം സി സിയുടെ എട്ടുകോടി രൂപയുടെ ഫണ്ട് കവര്‍ച്ച ചെയ്ത സംഭവത്തില്‍ അച്ചടക്ക നടപടിയുമായി മുസ്്ലിം ലീഗ് നേതൃത്വം. മുസ്ലിം ലീഗ് ഖത്തര്‍ സ്റ്റേറ്റ് കൗണ്‍സില്‍ അംഗമായിരുന്ന റൊട്ടാന റസാഖിനെ പുറത്താക്കി.
കേസിലെ ഒന്നാം പ്രതി ബോംബെ ഷാജിയുടെ പുറത്തുവന്ന ശബ്ദ സന്ദേശത്തില്‍ റൊട്ടാന റസാഖിന്റെ പേര് പരാമര്‍ശിക്കുന്നുണ്ട്. സംഭവത്തില്‍ തനിക്ക് യാതൊരു അറിവും ഇല്ലെന്നും ആരോപണങ്ങള്‍ അടിസ്ഥാന രഹിതമാണ് എന്നുമായിരുന്നു റസാഖിന്റെ പ്രതികരണം.
ആസൂത്രിത കവര്‍ച്ചയുമായി ബന്ധപ്പെട്ട് വെളിപ്പെടുത്തലുകളും വിവാദങ്ങളും കത്തിപ്പടരുമ്പോഴും കെ എം സിസി നേതൃത്വം മൗനം പാലിക്കുകയായിരുന്നു. സംഘടനയുടെ നേതൃത്വത്തിലുള്ള ഒരു വിഭാഗത്തിന്റെ അറിവോടെയാണ് കവര്‍ച്ചയെന്ന വിമര്‍ശനം ശക്തമാണ്. സാമൂഹിക മാധ്യമങ്ങളില്‍ വിമര്‍ശനമുന്നയിച്ച ചിലരെ കെ എം സി സി പുറത്താക്കുകയും ചെയ്തു.
പൂട്ട് പൊളിച്ച് എട്ടുകോടി രൂപ കവര്‍ന്നിട്ടും ഖത്തര്‍ പോലീസില്‍ കെ എം സി സിപരാതി നല്‍കിയിരുന്നില്ല. സംഭവം അറിഞ്ഞിട്ടും മാസങ്ങളോളം ഒളിച്ചുവയ്ക്കുകയും ചെയ്തു. ഇതെല്ലാം പണം സംബന്ധിച്ച് ദുരൂഹത വര്‍ധിപ്പിക്കുന്നതാണ്.
കേരളത്തില്‍ നിന്ന് ഒരു ബി ജെ പി പ്രവര്‍ത്തകനെ കൊണ്ടുപോയാണ് കവര്‍ച്ച നടത്തിയതെന്ന ആരോപണം പുറത്തുവന്നതോടെ ലീഗ് നേതൃത്വവും വെട്ടിലായി. നിയമസഭാ തെരഞ്ഞെടുപ്പിന് ശേഷം ഇക്കാര്യങ്ങളില്‍ പരിശോധന ഉണ്ടാകുമെന്ന് മുസ്ലിം ലീഗ് നേതൃത്വം ഉറപ്പു നല്‍കിയിരുന്നെങ്കിലും അതൊന്നും പാലിക്കപ്പെട്ടില്ല. ഇക്കാര്യങ്ങളെല്ലാം സാമൂഹികമാധ്യമങ്ങളിലൂടെ ചര്‍ച്ച ചെയ്ത പ്രവര്‍ത്തകരെയാണ് പുറത്താക്കിയിരിക്കുന്നത്.
എറ്റവും പുതിയ വാർത്തകൾ വാട്സ്ആപ്പിൽ ലഭിക്കാൻ
Join Our WhatsApp Group
