ജിദ്ദ: രണ്ടര പതിറ്റാണ്ട് നീണ്ട പ്രവാസം മതിയാക്കി സ്വദേശത്തേക്ക് മടങ്ങുന്ന സാമൂഹ്യ സന്നദ്ധ പ്രവർത്തകനും പ്രവാസി സാംസ്കാരിക വേദി നാഷനൽ കമ്മിറ്റിയംഗവുമായ സാബു വെള്ളാരപ്പിള്ളിക്ക് പ്രവാസി സാംസ്കാരിക വേദി പടിഞ്ഞാറൻ മേഖല കമ്മിറ്റി യാത്രയയപ്പ് നൽകി. ജിദ്ദ ഹംദാനിയയിൽ വെച്ച് നടന്ന പരിപാടിയിൽ പടിഞ്ഞാറൻ മേഖല പ്രസിഡന്റ് അബ്ദുറഹീം ഒതുക്കുങ്ങൽ അധ്യക്ഷത വഹിച്ചു.
സെൻട്രൽ കമ്മിറ്റി ജനറൽ സെക്രട്ടറി അഷ്റഫ് പാപ്പിനിശ്ശേരി, സെക്രട്ടറി ഷഫീഖ് മേലാറ്റൂർ, കമ്മിറ്റിയംഗങ്ങളായ അഡ്വ. നസിറുദ്ദീൻ ഇടുക്കി, സി.എച്ച് .ബഷീർ എന്നിവർ സംസാരിച്ചു. പ്രവാസി സാംസ്കാരിക വേദിയുടെ ഉപഹാരം പ്രസിഡന്റ് അബ്ദുറഹീം ഒതുക്കുങ്ങൽ സാബു വെള്ളാരപ്പിള്ളിക്ക് സമ്മാനിച്ചു. സെക്രട്ടറി സിറാജ് താമരശ്ശേരി സ്വാഗതം പറഞ്ഞു. സാബു വെള്ളാരപ്പിള്ളി മറുപടിപ്രസംഗം നടത്തി.




