സ്വകാര്യ മേഖലയിൽ പരിഷ്കരിച്ച ‘നിത്വാഖാത്’ പദ്ധതി നിലവിൽ വന്നു

0
3395

2024 ആകുമ്പോഴേക്കും 340,000 ത്തിലധികം തൊഴിലവസരങ്ങൾ സഊദികൾക്ക്

റിയാദ്: രാജ്യത്തെ എല്ലാ സ്വകാര്യ മേഖലയിലെ സൗകര്യങ്ങൾക്കുമായി അപ്‌ഡേറ്റ് ചെയ്ത “നിത്വാഖാത്” പ്രോഗ്രാം നടപ്പിലാക്കുന്നത് ആരംഭിച്ചതായി മാനവ വിഭവശേഷി, സാമൂഹിക വികസന മന്ത്രാലയം അറിയിച്ചു.

ഇക്കഴിഞ്ഞ മെയ് മാസത്തിലാണ് മാനവ വിഭവശേഷി, സാമൂഹിക വികസന മന്ത്രാലയം അപ്‌ഡേറ്റ് ചെയ്ത “നിതാഖാത്” പ്രോഗ്രാം പ്രഖ്യാപിച്ചത്. വിപണി കാര്യക്ഷമത വർദ്ധിപ്പിക്കാനും പൗരന്മാർക്ക് പുതിയ ആകർഷകമായ ജോലികൾ നൽകാനും ലക്ഷ്യമിട്ടുള്ള തൊഴിൽ വിപണി തന്ത്രത്തിന് അനുസൃതമായിട്ടാണ് പരിഷ്കരിച്ച ‘നിത്വാഖാത്’ പദ്ധതി പ്രഖ്യാപിച്ചത്.

2024 ആകുമ്പോഴേക്കും 340,000-ത്തിലധികം തൊഴിലവസരങ്ങൾ നൽകാൻ സഹായിക്കുമെന്നതിനാൽ മന്ത്രാലയം ആരംഭിച്ച മറ്റ് പ്രാദേശികവൽക്കരണ പരിപാടികൾക്ക് അനുസൃതമായാണ് പരിഷ്കരിച്ച ‘നിത്വാഖാത്’ പദ്ധതിവരുന്നത്. തൊഴിലവസരങ്ങളുടെ പ്രാദേശികവൽക്കരണത്തെ പ്രോത്സാഹിപ്പിക്കുന്നതിനും സ്വകാര്യമേഖലയിലെ സഊദികൾക്ക് മിനിമം വേതനം നിശ്ചയിക്കുന്നതിനും ലക്ഷ്യമിട്ടുള്ള “നിത്വാഖാത്” പ്രോഗ്രാമിന്റെ ആദ്യ പതിപ്പ് 2011 ലാണ് ആരംഭിച്ചത്. തുടർന്ന് ഇതിന്റെ ഭാഗമായി ഈ വർഷം രണ്ടാം പാദത്തിന്റെ തുടക്കത്തിൽ മിനിമം വേതനം 3,000 റിയാൽ ആയും പിന്നീട് 4,000 റിയാൽ ആയും ഉയർത്തി.