കോഴിക്കോട്: കെഎസ്യു നേതാവിൻ്റെ വീട്ടിൽ റീത്ത് വച്ച് ഭീഷണി. വടകര ചോറോട് സ്വദേശി കാർത്തിക്കിൻ്റെ വീടിൻ്റെ വരാന്തയിലാണ് റീത്ത് കണ്ടെത്തിയത്. കെഎസ്യു വടകര നിയോജക മണ്ഡലം പ്രസിഡന്റാണ് കാർത്തിക്ക്.
റീത്തിൽ ആദാരാഞ്ജലികൾ ഫാദർ ആൻ്റ് സൺ എന്നാണ് എഴുതിയിക്കുന്നത്. സംഭവത്തിൽ വടകര പൊലീസ് സ്ഥലത്തെത്തി സ്ഥിതിഗതികൾ വിലയിരുത്തി. നേരത്തെ കെഎസ്യു നേതാവ് ബിതുൽ ബാലന്റെ വീട്ടിൽ ബോംബറിഞ്ഞ സംഭവത്തിൽ വടകരയിലെ പ്രതിഷേധത്തിന് കാർത്തിക്ക് നേതൃത്വം നൽകിയിരുന്നു.
അതേസമയം, ആളില്ലാത്ത സമയം നോക്കി റീത്ത് കൊണ്ട് വെച്ച ഭീരുക്കൾ ആരെന്ന് എല്ലാവർക്കും മനസിലാവുമെന്ന് കെഎസ്യു കോഴിക്കോട് ജില്ലാ പ്രസിഡന്റ് വി.ടി. സൂരജ് പറഞ്ഞു. സിപിഐഎം-ഡിവൈഎഫ്ഐ ക്രിമിനൽ സംഘമാണ് ഇതിന് പിന്നിൽ. ബിതുൽ ബാലന്റെ വീട്ടിൽ ബോംബെറിഞ്ഞവർ തന്നെയാണ് റീത്ത് വച്ചത്. സിപിഐഎം വടകര മേഖലയിൽ ആസൂത്രിതമായ കലാപത്തിന് ശ്രമിക്കുകയാണ് ഇവർ. കോൺഗ്രസ് പ്രവർത്തകർക്കും വീടിനും കുടുംബത്തിനും കെഎസ്യുവും പാർട്ടിയും സംരക്ഷണം ഒരുക്കും. സിപിഐഎം നീക്കത്തിൽ ശക്തമായ പ്രതിഷേധം രേഖപ്പെടുത്തുന്നതായും സൂരജിന്റെ ഫേസ്ബുക്ക് കുറിപ്പ്.
..





