റിയാദ്: പൊതു സ്ഥലത്ത് പരസ്പരം പോർവിളി നടത്തിയ സംഭവത്തിൽ 19 പേരെ സഊദി പോലീസ് അറസ്റ്റ് ചെയ്തു. ഹായിലിൽ ആണ് യുവാക്കൾ പരസ്പരം ഏറ്റു മുട്ടിയത്. നുഖ്‌റ പരിസരത്ത് പൊതുസ്ഥലത്ത് കൂട്ട വഴക്കുണ്ടാക്കിയതിന് 19 പേരെ അറസ്റ്റ് ചെയ്തതായി പോലീസ് അറിയിച്ചു.
സംഭവത്തിൽ പ്രതികൾക്കെതിരെ പ്രാഥമിക നിയമനടപടികൾ സ്വീകരിച്ചതായി ഹായിൽ പോലീസ് മാധ്യമ വക്താവ് പറഞ്ഞു. തുടർ നടപടികൾക്കായി പ്രതികളെ പബ്ലിക് പ്രോസിക്യൂഷന് റഫർ ചെയ്തതായി അദ്ദേഹം ചൂണ്ടിക്കാട്ടി.
വീഡിയോ👇




