ഡിസംബർ 16 നും 19 നും ഇടയിലാണ് പരിപാടി
റിയാദ്: മിഡിൽ ഈസ്റ്റിലെ ഏറ്റവും വലിയ സംഗീത പരിപാടികൾക്ക് ഡിസംബർ 16 നും 19 നും ഇടയിൽ റിയാദ് ആതിഥേയത്വം വഹിക്കും. നാല് ദിവസങ്ങളിലായി സൗണ്ട്‌സ്റ്റോം തിയറ്ററിൽ മുതിർന്ന അന്താരാഷ്‌ട്ര ഗായകരും സംഗീതജ്ഞരും പങ്കെടുക്കുന്ന മിഡിൽ ഈസ്റ്റിലെ ഏറ്റവും വലിയ സംഗീത പരിപാടിയായിരിക്കുമിത്. 2021 ഒക്‌ടോബറിനും 2022 മാർച്ചിനും ഇടയിൽ സഊദി ശൈത്യകാലത്ത് നടത്താൻ നിശ്ചയിച്ചിരിക്കുന്ന പരിപാടികളിലെ മുഖ്യ ആകർഷണങ്ങളിൽ ഒന്നാണ് സൗണ്ട്‌സ്റ്റോം ഫെസ്റ്റിവൽ.

കഴിഞ്ഞ സെപ്റ്റംബറിൽ ആരംഭിച്ച ഇവന്റുകളുടെയും സീസണുകളുടെയും ഷോകളും ഇവന്റുകളും പരിശോധിക്കാൻ https://calendar.visitsaudi.com/ എന്ന വെബ്‌സൈറ്റിലൂടെ ഇപ്പോൾ സാധിക്കും.

ഈ മേഖലയിൽ ആദ്യമായി നടക്കുന്ന നിരവധി പരിപാടികളിലൂടെ ലോകമെമ്പാടുമുള്ള വിനോദസഞ്ചാരികളെ സ്വാഗതം ചെയ്യുന്നതിനായി സഊദി അറേബ്യ തങ്ങളുടെ വാതിലുകൾ ഇപ്പോൾ തുറന്നിരിക്കുകയാണ്.
സഊദി അറേബ്യയുടെ വിശിഷ്ട വിനോദസഞ്ചാര കേന്ദ്രങ്ങളും വിനോദ പരിപാടികളും ആസ്വദിക്കാനുമുള്ള അഭൂതപൂർവമായ അവസരങ്ങൾക്കാണ് സഊദി അറേബ്യ അവസരം ഒരുക്കുന്നത്.





